കെ.പി.സി.സി തെരഞ്ഞെടുപ്പിന്​ ഇടക്കാല സ്​റ്റേ

തിരുവനന്തപുരം: കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിന് 20 ദിവസത്തേക്ക് ഇടക്കാല സ്റ്റേ. തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ക്രമക്കേടുണ്ടെന്നും പാർട്ടിയിൽ സ്വജനപക്ഷപാതം നിലനിൽക്കുന്നെന്നും ആരോപിച്ച് വരണാധികാരിയായ എസ്. ബാഹു സമർപ്പിച്ച ഹരജി പരിഗണിച്ചാണ് തിരുവനന്തപുരം മുൻസിഫ് കോടതിയുടെ ഉത്തരവ്. ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ തെരഞ്ഞെടുപ്പ് മാനദണ്ഠങ്ങൾ പാലിക്കാതെയാണ് തിരക്കുപിടിച്ച് തെരഞ്ഞെടുപ്പ് നടത്താൻ പാർട്ടി ഒരുങ്ങുന്നതെന്ന് ഹരജിയിലുണ്ട്. പാർട്ടിയിൽ ചില വ്യക്തികളുടെ സ്വജനപക്ഷപാതം നിലനിൽക്കുന്നു. പഞ്ചായത്തുതലത്തിൽനിന്നും ബ്ലോക്ക് തലത്തിൽനിന്നും തെരഞ്ഞെടുത്ത് അതിൽനിന്ന് 25 പേരുടെ കമ്മിറ്റി രൂപവത്കരിക്കണം, വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണം ഇവയൊന്നും പാലിച്ചിട്ടിെല്ലന്നും ഹരജിയിൽ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.