വളത്തിന് സബ്സിഡി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതികൾ റിമാൻഡിൽ

പേരാമ്പ്ര: വളത്തിന് കേന്ദ്ര സർക്കാറി​െൻറ സബ്സിഡി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാൻ ശ്രമിച്ചതിന് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്ത നാലു പേരെയും പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം വെള്ളറട അരുവാട്ടുകോണം സുകുമാരി വിലാസത്തിൽ രാം വിൽസൻ (46), ആലപ്പുഴ മാവേലിക്കര തട്ടാരമ്പലം സൗപർണികയിൽ വിവേക് (25), കൊല്ലം ആശ്രമം കല്ലിൽ രമേശ്കുമാർ (28) ആലപ്പുഴ വലിയകുളങ്ങര പുത്തൻതറ കിഴക്കയിൽ ജയകൃഷ്ണൻ (27) എന്നിവരാണ് റിമാൻഡിലായത്. പേരാമ്പ്ര സ​െൻറ് ഫ്രാൻസിസ് അസീസി ദേവാലയ വികാരി ഫാദർ ജോസ് കരിങ്ങടയിൽനിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് പേരാമ്പ്ര എസ്.ഐ സിജിത്ത് പ്രതികളെ പിടികൂടിയത്. 3300 രൂപയുടെ വളത്തിന് 29,500 രൂപ വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ഈ തുക നൽകിയാൽ 1.6 ലക്ഷം സബ്സിഡി ഇനത്തിൽ ലഭിക്കുമെന്നാണ് വിശ്വസിപ്പിച്ചത്. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഇവർ സമാനമായ രീതിയിൽ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.