ഗുജറാത്തിൽനിന്ന്​ ഗിർ പശുക്കളെ കൊണ്ടുവരാൻ സംരക്ഷണം തേടി കേരളം

ന്യൂഡൽഹി: പാലുൽപാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതി​െൻറ ഭാഗമായി ഗുജറാത്തിൽനിന്ന് ഗിർ ഇനത്തിൽപെട്ട 200 പശുക്കളെ കേരളം വാങ്ങുന്നു. പശുക്കളെ കേരളത്തിൽ എത്തിക്കുന്നതിനിടെയുണ്ടായേക്കാവുന്ന ഗോ രക്ഷകരുടെ ആക്രമണങ്ങളിൽനിന്ന് സംരക്ഷണം തേടി ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാറുകളെ കേരളം സമീപിച്ചു. ഉയർന്ന പാലുൽപാദനത്തിന് അറിയപ്പെടുന്നവയാണ് ഗിർ വനപ്രദേശങ്ങളിലും പരിസരങ്ങളിലുമുള്ള പശുക്കൾ. പശുക്കളെ ആവശ്യമുണ്ടെന്ന് കാണിച്ച് കേരള വനം, മൃഗ സംരക്ഷണ മന്ത്രി കെ. രാജു സമീപിച്ചതായി ഗുജറാത്ത് മൃഗസംരക്ഷണ മന്ത്രി ബാബു ബൊകിരിയ പറഞ്ഞു. പശുക്കളെ വിൽക്കാൻ സർക്കാറിന് കഴിയില്ല. വേണമെങ്കിൽ സൗജന്യമായി നൽകും. അന്തിമ തീരുമാനം കേരളം അറിയിച്ചിട്ടില്ല. പശുക്കളെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധെപ്പട്ട സുരക്ഷയും കേരള സർക്കാർ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. ആന്ധ്രപ്രദേശ് സർക്കാറും പശുക്കളെ വേണമെന്നാവശ്യപ്പെട്ട് ഗുജറാത്തിനെ സമീപിച്ചിട്ടുണ്ട്. ഗിർ പശുക്കളെ കൂടാതെ ജഫറാബാദി ഇനത്തിൽപെട്ട പോത്തുകളെയും ആന്ധ്രപ്രദേശ് ഗുജറാത്തിൽനിന്ന് വാങ്ങുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.