വെള്ളക്കര കുടിശ്ശിക

കൊയിലാണ്ടി: കേരള ജല അതോറിറ്റിയുടെ കൊയിലാണ്ടി സബ്ഡിവിഷന് കീഴിലുള്ള കുടിവെള്ള പദ്ധതികളിൽനിന്ന് കണക്ഷൻ എടുത്തവർ വെള്ളക്കര കുടിശ്ശിക ഒക്ടോബർ 10ന് മുമ്പ് കൊയിലാണ്ടി അസി. എക്സി. എൻജിനീയറുടെ ഒാഫിസിൽ അടയ്ക്കണം. ബാലുശ്ശേരി പഞ്ചായത്തിൽ ജൈക്ക കുടിവെള്ള വിതരണ പദ്ധതിയിൽനിന്ന് കണക്ഷനെടുത്തവരും 10ന് മുമ്പ് വെള്ളക്കരം അടയ്ക്കണം. പ്രഖ്യാപനം നടത്തി കൊയിലാണ്ടി: എൻ.ജി.ഒ യൂനിയൻ ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ വി. സുന്ദരൻ ഉദ്ഘാടനം ചെയ്തു. സി.ജി. സജിൽ കുമാർ അധ്യക്ഷത വഹിച്ചു. എം.പി. ജിതേഷ് ശ്രീധർ, കെ. രാജചന്ദ്രൻ എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രം: മഹാനവമി ആഘോഷം, ഒാട്ടൻ തുള്ളൽ -9.30 ഭജൻസ് -10.30, നൃത്തസന്ധ്യ -6.30, നൃത്തനൃത്യങ്ങൾ -7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.