കോഴിക്കോട്: കേന്ദ്രസർക്കാർ സൈനികർക്ക് നൽകുന്ന ആനുകൂല്യങ്ങൾ അർധസൈനികർക്ക് അനുവദിക്കണമെന്ന് സി.ആർ.പി.എഫ് പെൻഷനേഴ്സ് ഫോറം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിലെ സി.ആർ.പി.എഫ് പെൻഷനേഴ്സിെൻറ അടിയന്തരയോഗം കോഴിക്കോട് കെ.എസ്.ആർ.ടി.സിക്ക് എതിർവശത്തെ ഹോംലെറ്റ് ഹോട്ടലിൽ സെപ്റ്റംബർ 30ന് രാവിലെ 10ന് നടക്കും. 2006 ജനുവരി ഒന്നിനുമുമ്പ് വിരമിച്ചവരുടെ പെൻഷൻ സംബന്ധിച്ച പരാതികൾ സ്വീകരിക്കും. സി.വി. ജോർജ്, കെ.പി. ജോയ്, ടി.കെ. ഗോവിന്ദൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.