കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിെൻറ പേരിൽ കുടിഒഴിപ്പിക്കുന്ന വ്യാപാരികൾക്ക് അർഹതപ്പെട്ട, സർക്കാറിൽനിന്ന് മതിയായ ആനുകൂല്യങ്ങൾ ലഭിച്ചാൽ മാത്രമേ വ്യാപാരി വ്യവസായികൾ സ്ഥാപനം ഒഴിഞ്ഞു കൊടുക്കേണ്ടതുള്ളൂവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കിഴക്കെ നടക്കാവ് യൂനിറ്റ് യോഗത്തിൽ തീരുമാനിച്ചു. കെ. കനകരാജൻ അധ്യക്ഷത വഹിച്ചു. എം. ദിനേശ് ചന്ദ്രൻ, കോയിശ്ശേരി ഉസ്മാൻ, സി. സുരേഷ് ബാബു, കെ.എസ്. ഷാജി, സെഡ് പ്രസാദ്, പി.എം. പ്രേമരാജൻ എന്നിവർ സംസാരിച്ചു. അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റണം -നഗര സംരക്ഷണ സമിതി കോഴിക്കോട്: നഗരത്തിൽ മുമ്പ് അടിക്കടി ഉണ്ടായ തീപിടിത്തങ്ങളുടെ ആഘാതങ്ങൾ വർധിപ്പിച്ചതിനുമുള്ള പ്രധാന കാരണം നിയമ വിരുദ്ധ കെട്ടിടങ്ങളാണെന്നും അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കോഴിക്കോട് ചേർന്ന നഗര സംരക്ഷണ സമിതി വാർഷിക ജനറൽ ബോഡി യോഗം കോർപറേഷനോട് ആവശ്യപ്പെട്ടു. ജനതാദൾ എസ് ജില്ല ജനറൽ സെക്രട്ടറി എ.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. പീടികക്കണ്ടി മുരളികുമാർ അധ്യക്ഷത വഹിച്ചു. എ.വി. രാജീവ്, എസ്.കെ. രാജേഷ് ഗുരിക്കൾ, ജഗത്മയൻ ചന്ദ്രപുരി, സന്ദീപ് കോവൂർ, കെ.പി. അബ്ദുൽ റസാക്ക്, എ.സി. സുധീന്ദ്രനാഥ്, കവയിത്രി ഉഷാദേവി, രാജേഷ് ഗുരിക്കൾ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.