തണൽ കേന്ദ്രം ഉദ്​ഘാടനം ഒക്​ടോബർ രണ്ടിന്​

കോഴിക്കോട്: വടകര തണൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് കോഴിക്കോട് യൂനിറ്റ് വളയനാട് ക്ഷേത്രത്തിനടുത്ത് കൊമ്മേരി റോഡിൽ ആരംഭിക്കുന്ന തണൽ ഏർലി ഇൻറർവെൻഷൻ സ​െൻറർ ഒക്ടോബർ രണ്ടിന് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കുട്ടികളിൽ ഭിന്നശേഷിയുടെ സൂചനകൾ തുടക്കത്തിൽതന്നെ കണ്ടെത്തി വൈകല്യങ്ങൾ മറികടക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രം തുടങ്ങുന്നത്. വാർത്തസമ്മേളനത്തിൽ ജന. സെക്രട്ടറി ടി.എം. അബൂബക്കർ, സക്കീർ കോവൂർ, സുബൈർ മണലൊടി, സനാദ് എടക്കര എന്നിവർ പെങ്കടുത്തു. റിസോട്ട് ലാഭവിഹിതം നിർധന വിദ്യാർഥികൾക്ക് കോഴിക്കോട്: കൂരാച്ചുണ്ട് പഞ്ചായത്തിൽ ഒാട്ടപ്പാലം റിസർവോയർ റോഡിൽ നാല് കോടി മുടക്കി സ്ഥാപിച്ച റിസോർട്ടിൽനിന്ന് ലഭിക്കുന്ന ലാഭത്തി​െൻറ 50 ശതമാനം നിർധന വിദ്യാർഥികളുടെ ക്ഷേമത്തിന് ചെലവഴിക്കുമെന്ന് ഉടമ മാണി പകലോമറ്റം വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുളത്തുവയൽ സ​െൻറ് ജോർജ് എച്ച്.എസ്, കൂരാച്ചുണ്ട് സ​െൻറ് തോമസ് എച്ച്.എസ്, കല്ലാനോട് സ​െൻറ് മേരീസ് എച്ച്.എസ്, തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്.എസ്, കൂടരഞ്ഞി സ​െൻറ് സെബാസ്റ്റ്യൻ എച്ച്.എസ് എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് സ്കോളർഷിപ്പിന് തുക വിനിയോഗിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ജെ. നന്തളത്ത്, കെ.ജെ. തോമസ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.