വയൽ നികത്തിയ മണ്ണ്​ നീക്കം ചെയ്യാൻ ലാൻഡ്​ കമീഷണറുടെ ഉത്തരവ്​

ചേളന്നൂർ: വയൽ നികത്താൻ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യാൻ ലാൻഡ് റവന്യൂ കമീഷണറുടെ ഉത്തരവ്. ചേളന്നൂർ വില്ലേജിലെ മരുതാട് ചന്ദ്രശേഖരകുറുപ്പ് അനധികൃതമായി ഭൂമി മണ്ണിട്ട് നികത്തിയ പരാതിയിലാണ് കമീഷണറുടെ ഉത്തരവ്. 2015ൽ നടന്ന സംഭവത്തിൽ മണ്ണിട്ട് നികത്തിയത് അനധികൃതമാണെന്നും ഭൂമിയുടെ സംരക്ഷണഭിത്തി പൊളിച്ചുമാറ്റുകയും മണ്ണ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള സബ് കലക്ടറുടെ ഉത്തരവിനെതിരെ സ്ഥലമുടമ ചന്ദ്രശേഖരകുറുപ്പ് കൊടുത്ത അപ്പീൽ തള്ളിയാണ് വയൽ നികത്തലിനെതിരെ ഉത്തരവ് വന്നത്. മൂന്നടി ഉയരത്തിൽ മണ്ണിട്ട് നികത്തിയതിനാൽ ജലനിർഗമന സ്രോതസ്സുകൾ അടച്ചിരിക്കുന്നതായി ബോധ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിൽ അവ നീക്കം ചെയ്യാനും നിലവിലെ സാഹചര്യത്തിന് അനുകൂലമായ രീതിയിലുള്ള കൃഷി ഏതെന്ന് കണ്ടെത്തി സ്ഥലമുടമക്ക് നിർദേശം നൽകുന്നതിന് റവന്യൂ ഡിവിഷനൽ ഒാഫിസറോടും കൃഷി ഒാഫിസറോടും ആവശ്യപ്പെട്ടിരിക്കുകയുമാണ്. 1967ലെ കെ.എൽ.യു ഉത്തരവി​െൻറ അന്തഃസത്ത സംസ്ഥാനത്തെ കൃഷിഭൂമികൾ പരമാവധി സംരക്ഷിച്ച് ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുകയാണെന്നും കമീഷണർ ഉത്തരവിൽ ഒാർമിപ്പിച്ചു. സമീപവാസികളുടെ പരാതിയിലാണ് സ്ഥലമുടമക്കെതിരെ ഉത്തരവ്. കരൾരോഗിയുടെ ചികിത്സസഹായത്തിന് ഗായകർ പാടുന്നു കോഴിക്കോട്: വെള്ളയിൽ സ്വദേശി ഉമൈബാൻ (38) എന്ന യുവതിയുടെ ചികിത്സസഹായത്തിന് സംഗീതവിരുന്ന് സംഘടിപ്പിക്കുന്നു. കരൾരോഗബാധിതയായ ഇവരുടെ ചികിത്സധനശേഖരണാർഥം ഗാന്ധിറോഡിലെ ഗായകരും മാപ്പിളപ്പാട്ട് ഗായകൻ മൂസ എരഞ്ഞോളിയും ചേർന്നാണ് സംഗീതവിരുന്ന് സംഘടിപ്പിക്കുന്നത്. ഗാന്ധിറോഡ് വൈദ്യുതിഭവന് സമീപം വെള്ളയിൽ ജങ്ഷനിൽ അടുത്തമാസം രണ്ടിന് വൈകീട്ട് ആറിനാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.