കൊടിയത്തൂർ: ഫിഫ അണ്ടർ17 ലോകകപ്പ് മത്സരത്തിെൻറ പ്രചാരണാർഥം കേരള സർക്കാരും സംസ്ഥാന സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന 'വൺ മില്യൻ ഗോൾ' പരിപാടിയുടെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തും ചലഞ്ചേഴ്സ് ചെറുവാടിയും സംയുക്തമായി ചെറുവാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ 'ഗോൾ വർഷം -2017 ' സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മഹറൂഫ് ചെറുവാടി അധ്യക്ഷത വഹിച്ചു. മമ്മദ് കുട്ടി കുറുവാടങ്ങൽ, കെ.വി. അബ്ദുസലാം, അഷ്റഫ് കൊളക്കാടൻ എന്നിവർ സമ്മാനവിതരണം നിർവഹിച്ചു. പഞ്ചായത്ത് യൂത്ത് കോഒാഡിനേറ്റർ ആശിഖ് പുതിയോട്ടിൽ സ്വാഗതവും മാനു ചെറുവാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.