ബ്ലോക്ക്​തല പാചകമത്സരം

ഒാമശ്ശേരി: ദേശീയ പോഷകാഹാര വാരാചരണത്തി​െൻറ ഭാഗമായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, കൊടുവള്ളി െഎ.സി.ഡി.എസ് പ്രോജക്ട്, അഡീഷനൽ െഎ.സി.ഡി.എസ് പ്രോജക്ട് എന്നിവ സംയുക്തമായി മിനി സിവിൽ സ്റ്റേഷനിൽ ടി.എച്ച്.ആർ ന്യൂട്രിമിക്സ് പാചകമത്സരം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൂപ്പർ അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഗസ്റ്റിൻ പാലാട്ട് അധ്യക്ഷത വഹിച്ചു. കൊടുവള്ളി െഎ.സി.ഡി.എസിലുൾപ്പെട്ട നാല് പഞ്ചായത്തുകളിലെയും അഡീഷനൽ െഎ.സി.ഡി.എസിലെ അഞ്ച് പഞ്ചായത്തുകളിലും ഉള്ളവരാണ് മത്സരത്തിൽ പങ്കാളികളായത്. മുനിസിപ്പൽ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ മുഖ്യാതിഥിയായിരുന്നു. വിഭവങ്ങൾ പാകം ചെയ്യുന്ന മത്സരത്തിൽ ഒാമശ്ശേരി പഞ്ചായത്തിലെ സക്കീന റസാഖും താമരശ്ശേരി പഞ്ചായത്തിലെ അശ്വനി പ്രസാദും വിജയികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.