ജി.എസ്.ടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണം -ഗവ. കോൺട്രാക്റ്റേഴ്സ് അസോ. കോഴിക്കോട്: ജി.എസ്.ടി തുക കരാർ പ്രവൃത്തികളുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണമെന്ന് ഒാൾ കേരള ഗവ. കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. നിർമാണ സാമഗ്രികളുടെ വിലവർധന തടയാൻ എല്ലാ ജില്ലകളിലും വിലനിർണയ സമിതികൾ രൂപവത്കരിക്കണം, കുടിശ്ശിക ഉടൻ വിതരണം ചെയ്യണം, തദ്ദേശ സ്ഥാപനങ്ങളിലെ റോഡ് പ്രവൃത്തിക്ക് ആവശ്യമായ ടാർ വാങ്ങി നൽകണം തുടങ്ങിയ ആവശ്യങ്ങളും കൺവെൻഷൻ ഉന്നയിച്ചു. കരാർ മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തപക്ഷം ഒക്ടോബർ 15 മുതൽ മുഴുവൻ നിർമാണ പ്രവൃത്തികളും നിർത്തിവെക്കാനും യോഗം തീരുമാനിച്ചു. എം.കെ. രാഘവൻ എം.പി ഉദ്ഘടാനം ചെയ്തു. വർക്കിങ് പ്രസിഡൻറ് കെ.സി. ജോൺ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സണ്ണി െചന്നിക്കര, ട്രഷറർ ജി. ത്രിദീപ്, വൈസ് പ്രസിഡൻറ് കെ. മൊയ്തീൻകുട്ടി ഹാജി, കെ. നന്ദകുമാർ, സോണി മാത്യു, ജോജി ജോസഫ്, കെ.കെ. ബാലകൃഷ്ണൻ, സജി മാത്യു, ബെന്നി കിണറ്റുകര, സുരേഷ് ചീരാണിക്കര, കെ.എം. അബ്ദുല്ല, സി. േചക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. കെ.എം. അക്ബർ സ്വാഗതവും കെ.വി. സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.