ചേരാപുരം: ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പൂമുഖം-പുളിഞ്ഞോളിമുക്ക് റോഡിെൻറ പ്രവൃത്തി ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. സജിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എം. മോളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ ടി.കെ. നയീമ, മെംബർമാരായ ബിന്ദു പുറത്തുട്ടയിൽ, ബഷീർ മാണിക്കോത്ത്, കെ.കെ. മനോജൻ, മുൻ മെംബർ ടി.വി. മനോജൻ, കെ. സുരേഷ്, പി.ഇ. രാജേഷ്, എ.കെ. അശോകൻ, സമീർ പൂമുഖം എന്നിവർ സംസാരിച്ചു. കേരളോത്സവം വേളം: പഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങൾ ഒക്ടോബർ 7, 8 തീയതികളിൽ പള്ളിയത്തും കൂളികുന്നിലും കലാവിഭാഗം മത്സരം 14, 15 തീയതികളിൽ പൂളക്കൂലിലും നടത്താൻ തീരുമാനിച്ചു. യോഗത്തിൽ കെ.കെ. അന്ത്രു മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മോളി മുയ്യോട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. ബിന്ദു പുറത്തൂട്ടയിൽ, പി.കെ. സജീവൻ, കുഞ്ഞയിശ, സിതാര, ലീല, ഒ.പി. രാഘവൻ, കെ.പി. സലീമ, കെ. സത്യൻ, പി.പി. സുനിൽ, ഗഫൂർ എന്നിവർ സംസാരിച്ചു. എൻട്രി ഫോറം പഞ്ചായത്ത് ഒാഫിസിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.