എകരൂല്‍: ജനങ്ങളുടെ വികാരവിചാരങ്ങള്‍ക്കൊപ്പം സഞ്ചരിച്ച പൊതുപ്രവര്‍ത്തകനായിരുന്നു പി.വി. മുഹമ്മദെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിന്‍കുട്ടി. പി.വി. മുഹമ്മദ് സ്മാരകസമിതി പൂനൂരില്‍ സംഘടിപ്പിച്ച 19-ാം അനുസ്മരണസമ്മേളനവും ആദരിക്കല്‍ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.സി. മായിന്‍ഹാജി അനുസ്മരണപ്രഭാഷണവും ജില്ല ലീഗ് പ്രസിഡൻറ് ഉമ്മര്‍ പാണ്ടികശാല മുഖ്യപ്രഭാഷണവും നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ വി.എം. ഉമ്മര്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചിന്തയുടെ ഇസ്ലാം എന്ന പുസ്തകത്തിെൻറ രചയിതാവ് അഹമ്മദ്കുട്ടി ഉണ്ണികുളം, അമേരിക്കയിലെ കിങ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡി.-ലിറ്റ് ബിരുദം നേടിയ ഡോ. സി. അബ്ദുല്‍ റസാഖ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എസ്.പി. കുഞ്ഞമ്മദ്, സ്വാഗതസംഘം ട്രഷറര്‍ സി.കെ. ബദറുദ്ദീന്‍ ഹാജി, വൈസ് ചെയര്‍മാന്‍ പി.എം. കോയ, സമിതി കണ്‍വീനര്‍ പി.വി. ജലീൽ, നജീബ് കാന്തപുരം, ഷുക്കൂര്‍ തയ്യിൽ, കെ. സെയ്താലി, മടവൂര്‍ ഹംസ, കണ്ട്യോത്ത് ഉസ്മാന്‍ മാസ്റ്റർ, അഹമ്മദ്‌കോയ മാസ്റ്റർ, കെ.കെ. ഉമ്മർ, താര അബ്ദുറഹിമാന്‍ഹാജി, പി.എസ്. മുഹമ്മദലി, ടി.എം. ബഷീര്‍ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജന. കണ്‍വീനര്‍ നാസര്‍ എസ്റ്റേറ്റ്മുക്ക് സ്വാഗതവും മലയില്‍ അബ്ദുല്ലക്കോയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.