മഴയൊന്നു പെയ്താൽ രാധക്ക് വീട്ടിൽനിന്നിറങ്ങാൻ തോണി വേണം

പേരാമ്പ്ര: ഒരു ചെറിയ മഴ പെയ്താൽ കൂരാച്ചുണ്ട് കക്കാട്ടുമ്മൽ രാധക്ക് വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ തോണിയിറക്കേണ്ട അവസ്ഥയാണ്. വയലിനു സമീപമോ താഴ്ന്ന പ്രദേശത്തോ താമസിക്കുന്നതുകൊണ്ടല്ല വീട്ടിൽ വെള്ളം കയറുന്നത്. മുന്നിലൂടെയുള്ള റോഡ് അശാസ്ത്രീയമായി നിർമിച്ചതി​െൻറ ദുരിതമാണ് ഈ വിധവ അനുഭവിക്കുന്നത്. ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ ഹൈസ്കൂൾ - കണിയാമ്പാറ റോഡിൽ നിന്നുള്ള വെള്ളമാണ് രാധയുടെ വീട്ടിലേക്ക് ഒലിച്ചിറങ്ങുന്നത്. റോഡ് നിർമാണ സമയത്തുതന്നെ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽെപടുത്തിയതാണ്. എന്നാൽ, അധികൃതർ ഗൗനിച്ചില്ല. ഇപ്പോൾ മഴ പെയ്തു തുടങ്ങുമ്പോൾ രാധയും കുടുംബവും ഭയപ്പാടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.