വിടവാങ്ങിയത്​ വായനയുടെ ഇടനിലക്കാരൻ

കൊയിലാണ്ടി: സൈക്കിളിൽ പത്രപ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്ത മാരാമുറ്റംതെരു മാതേയിക്കണ്ടി ദാമോദരൻ ഇനി ഒാർമ. കൊയിലാണ്ടിയിലെ ഏറ്റവും പഴക്കംചെന്ന പത്രഏജൻറുമാരിൽ ഒരാളാണ് ഇേദ്ദഹം. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഒട്ടുമിക്ക ആനുകാലികപ്രസിദ്ധീകരണങ്ങളും പല കാലങ്ങളിലായി അദ്ദേഹം വിതരണം നടത്തിയിരുന്നു. മരിക്കുന്നതിന് ഏതാനും മണിക്കൂർ മുമ്പുവരെ അദ്ദേഹം കർമനിരതനായിരുന്നു. നിരവധിപേർ സംസ്കാരചടങ്ങിൽ പെങ്കടുത്തു. 'മാധ്യമ'ത്തിനുവേണ്ടി സർക്കുലേഷൻ മാനേജർ സി.പി. പ്രകാശൻ, എസ്.എം.ഇമാരായ സി.കെ. ബിജു, ടി. ലിനീഷ് എന്നിവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.