കോഴിക്കോട്: നാടിനെ ഒന്നാക്കിയ ആവേശമായി അണ്ടർ 17 ലോകകപ്പ് ഫുട്ബാളിെൻറ പ്രചാരണാർഥമുള്ള വൺ മില്യൺ ഗോൾ വേട്ടക്ക് ജില്ലയിലും ആവേശകരമായ പങ്കാളിത്തം. മാനാഞ്ചിറ മൈതാനിയിൽ നിരത്തിനിർത്തിയ അഞ്ച് ഗോൾവലക്കുള്ളിേലക്ക് ഇന്ത്യൻ താരങ്ങൾ മുതൽ കൊച്ചുകുട്ടികൾ വരെ കൃത്യതയോെട പന്തുതട്ടി. ഇന്ത്യയുടെയും കേരള ബ്ലാസ്റ്റേഴ്സിെൻറയും അഭിമാനങ്ങളായ സി.െക. വിനീതും റിനോ ആേൻറായും ഗോൾവല കുലുക്കിയതോടെ കണ്ടുനിന്നവർക്കും ആവേശമായി. എം.കെ. രാഘവൻ എം.പിയും മേയർ തോട്ടത്തിൽ രവീന്ദ്രനും ജില്ലകലക്ടർ യു.വി. ജോസും വലകുലുക്കി ഗോൾവേട്ടയുടെ ഭാഗമായി. വൈകീട്ട് മൂന്നുമുതൽ ഏഴു വരെയായിരുന്നു പരിപാടി. മുൻ ഇന്ത്യൻ താരങ്ങളായ കെ.പി. സേതുമാധവൻ, പ്രേംനാഥ് ഫിലിപ്, കളിയെഴുത്തുകാരായ ഭാസി മലാപ്പറമ്പ്, കെ. അബൂബക്കർ തുടങ്ങിയവരും പെങ്കടുത്തു. വിവിധ കായിക അസോസിയേഷൻ ഭാരവാഹികളും വി.പി. സത്യൻ സോക്കർ സ്കൂളിലെ കുഞ്ഞുതാരങ്ങളും ഗോളടിക്കാനെത്തി. ഹയർ സെക്കൻഡറി ഉപ ഡയറക്ടർ അനില കുര്യൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് കുമാർ, സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് എന്നിവരും ഗോളടിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി സ്വാഗതവും േപ്രമൻ തറവട്ടത്ത് നന്ദിയും പറഞ്ഞു. ഗോളടിച്ചവരിൽ നിന്ന് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി കോഴിക്കോട് സിവിൽ സ്റ്റേഷനിലും വൺ മില്യൺ ഗോൾ കാമ്പയിൻ നടത്തി. ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. എ.ഡി.എം ടി. ജനിൽകുമാർ, തഹസിൽദാർ ഇ. അനിതകുമാരി, ആർ.ടി.ഒ സി.ജെ. പോൾസൺ എന്നിവർ ഗോളടിച്ചു. ജില്ല യൂത്ത് േപ്രാഗ്രാം ഓഫിസർ കെ. പ്രസീത, സിവിൽ സപ്ലൈസ് ഓഫിസിലെ കെ. സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സിവിൽസ്റ്റേഷന് മുൻവശം താൽക്കാലികമായി സജ്ജീകരിച്ച ഗോൾ പോസ്റ്റിൽ സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കലക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ നാട്ടുകാരും ഗോളടിച്ച് ഫിഫ വേൾഡ് കപ്പിെൻറ ഭാഗമായി. ജില്ലയിൽ മൂന്ന് ലക്ഷം ഗോളുകളാണ് അടിച്ചുകൂട്ടുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പുറേമ സ്കൂളുകളിലും കോളജുകളിലും വൺമില്യൺ ഗോൾ കാമ്പയിൻ നടന്നു. വ്യാഴാഴ്ച അഞ്ചിന് കോർപറേഷൻ സ്റ്റേഡിയത്തിൽ സൗഹൃദമത്സരം അരങ്ങേറും. പടം pk 02, 03
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.