ഉപയോഗിച്ചു തള്ളരുതേ ഇൗ തോട്​ ഡിസ്പോസബിൾ മാലിന്യം നിറഞ്ഞ്​ മരക്കാടി തോട്​

പേരാമ്പ്ര: ഉപയോഗിച്ചു തള്ളരുതേ ഇൗ തോടെന്ന് ആരും പറയും മരക്കാടി തോട്ടിലെ മാലിന്യം കണ്ടാൽ. കല്ലോട് ഗണപതി കണ്ടി താഴെയാണ് കല്യാണ വീടുകളിൽനിന്നുള്ള ലോഡ് കണക്കിന് ഡിസ്പോസബിൾ പ്ലേയ്റ്റും ഗ്ലാസും ഉൾപ്പെടെയുള്ള മാലിന്യം തള്ളിയത്. ഇവ ഒലിച്ച് കൈപ്രം പാടശേഖരത്തിലേക്കാണ് എത്തിയത്. ഇത് കർഷകർക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. മാലിന്യം നിറഞ്ഞതുകാരണം പാടത്ത് കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ആഴ്ചകൾക്ക് മുമ്പ് ഇവിടെ കക്കൂസ് മാലിന്യവും തള്ളിയിരുന്നു. ഇത്തരം മാലിന്യങ്ങൾ ഒലിച്ചിറങ്ങുന്നതുകാരണം പാടശേഖരത്തിൽ അട്ടപുഴുവി​െൻറ ശല്യം വ്യാപകമാണ്. പേരാമ്പ്ര ടൗണി​െൻറ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന മരക്കാടി തോട് ടൗണിലെ മുഴുവൻ മാലിന്യവാഹിനിയാണ്. കല്യാണ വീടുകളിൽനിന്ന് മാലിന്യം കൊണ്ടുപോകുന്ന കരാറുകാരാണ് രാത്രികാലങ്ങളിൽ തോട്ടിലും മറ്റും മാലിന്യം തള്ളുന്നതെന്നാണ് ആക്ഷേപം. തോട് ശുചീകരിക്കാൻ അധികൃതർ ഒരു നടപടിയും എടുക്കുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.