'പാടത്തുനിന്നൊരു പാഠം'

എകരൂല്‍: കുട്ടികൾക്ക് നെൽകൃഷിയുടെ ബാലപാഠം പകർന്ന് സ്കൂള്‍ എൻ.എസ്.എസ് യൂനിറ്റി​െൻറ ഞാറുനടീൽ ഉത്സവം. കിനാലൂര്‍ പൂവമ്പായി എ.എം. ഹയര്‍സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് പാടത്ത് അധ്യാപകരോടും നാട്ടുകാരോടുമൊപ്പം ഞാറു നട്ടത്. പനങ്ങാട് കൃഷിഭവ​െൻറ സഹകരണത്തോടെയാണ് 'പാടത്തുനിന്നൊരു പാഠം' എന്നപേരില്‍ നടീല്‍ ഉത്സവം സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത്‌ മെംബര്‍ നജീബ് കാന്തപുരം ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ജില്ല കോ-ഓഡിനേറ്റര്‍ ശ്രീജിത്ത്‌, വാര്‍ഡ്‌ മെംബര്‍ പി.കെ. നാസർ, കൃഷി ഓഫിസര്‍ നന്ദിത, പ്രധാന അധ്യാപിക പി.പി. രോഹിണി, ഷരീഫ, കബീര്‍ കുന്നോത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.