പേരാമ്പ്ര കോടതി റോഡ്: ഇരുമ്പഴി മാറ്റി സ്ലാബിട്ടു; സംസ്ഥാനപാതയിലേക്ക് വെള്ളമൊഴുക്കുന്നു

പേരാമ്പ്ര: ടൗണിൽ സംസ്ഥാനപാതയിൽനിന്ന് കോടതി റോഡ് തുടങ്ങുന്നിടത്തുള്ള ഇരുമ്പഴി ഒഴിവാക്കി സ്ലാബ് സ്ഥാപിച്ചതുകാരണം സംസ്ഥാന പാതയിലേക്ക് വെള്ളം ഒലിക്കുന്നു. കോടതിറോഡിൽ ഓവുചാൽ ഇല്ലാത്തതു കാരണം മഴവെള്ളം പരന്നൊഴുകുകയാണ്. ഇത് സംസ്ഥാനപാതയിലേക്ക് പതിക്കാതിരിക്കാൻ ഇവിടെ ഇരുമ്പഴി സ്ഥാപിക്കുകയായിരുന്നു. എന്നാൽ, ഇരുമ്പഴി നിരന്തരം തകരുന്നതുകാരണം കഴിഞ്ഞദിവസം ഇതുമാറ്റി സ്ലാബിട്ടു. ബുധനാഴ്ച പെയ്ത മഴയിൽ ഈ സ്ലാബിനുമുകളിലൂടെ വെള്ളം മുഴുവൻ സംസ്ഥാനപാതയിലേക്കാണ് ഒലിച്ചിറങ്ങിയത്. ഇത് കാൽനടയാത്രക്കാരെ ഉൾപ്പെടെ പ്രയാസത്തിലാക്കുന്നുണ്ട്. ഗുണമേന്മയില്ലാത്ത ഇരുമ്പഴി ഉപയോഗിച്ചതുകൊണ്ടാണ് നിരന്തരം തകരുന്നതെന്ന പരാതിയുണ്ട്. സ്ലാബ് സ്ഥാപിച്ചതല്ലാതെ പ്രവൃത്തി പൂർത്തീകരിക്കാത്തതുകാരണം ഇവിടെ ബുധനാഴ്ചയും റോഡ് തുറന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.