തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിച്ചില്ല; മധു കോഡക്ക് മൂന്നു വർഷം വിലക്ക് ന്യൂഡൽഹി: 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിെൻറ ചെലവ് കണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡക്ക് മൂന്നു വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കേർപ്പെടുത്തി. 2009ൽ സിങ്ഭൂം ലോക്സഭ മണ്ഡലത്തിൽനിന്ന് ഖോഡ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 10 എ വകുപ്പ് പ്രകാരമാണ് നടപടിയെന്നും ''ഇന്നു മുതൽ മൂന്നു വർഷത്തേക്കാണ് അയോഗ്യത''യെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അചൽ കുമാർ േജ്യാതി, തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്ത് എന്നിവർ ഒപ്പിട്ട ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.