തിരുവനന്തപുരം: കേരളകൗമുദി വർക്കല ലേഖകൻ സജീവ് ഗോപാലനെ മർദിച്ച സംഭവത്തിൽ എസ്.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എസ്.ഐ കെ.ആർ. ബിജു, സിവിൽ പൊലീസ് ഓഫിസർമാരായ ബിജോയ്, പ്രവീൺ എന്നിവരെയാണ് അന്വേഷണത്തിെൻറ ഭാഗമായി സ്ഥലം മാറ്റിയത്. മാധ്യമപ്രവർത്തകനെ മർദിച്ചതിൽ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. തുടർന്ന് തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം പരാതി പരിശോധിച്ചശേഷം, ഇവർക്കെതിരെയുള്ള അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ മാറ്റിനിർത്താൻ ഉത്തരവിടുകയായിരുന്നു. തുടർന്ന് ഉച്ചയോടെ മൂന്നുപേരെയും ചുമതലകളിൽനിന്ന് ഒഴിവാക്കി റൂറൽ എസ്.പി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. വകുപ്പുതല അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്ന് തിരുവനന്തപുരം റൂറൽ എസ്.പി അശോക് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.