ഫാഷിസത്തിനെതിരായ പോരാട്ടം ഹിന്ദുസമുദായത്തിന് എതിരാകരുത് -പി. സുരേന്ദ്രൻ കോഴിക്കോട്: ഫാഷിസത്തിനെതിരായ പോരാട്ടം ഹിന്ദുസമുദായത്തിന് എതിരാകരുതെന്ന് എഴുത്തുകാരൻ പി. സുരേന്ദ്രൻ. സി.എച്ച്. അനുസ് മരണത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത്ലീഗ് ജില്ലകമ്മിറ്റി സംഘടിപ്പിച്ച 'സി.എച്ചിെൻറ കേരളം' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശക്കൂറ് നിരന്തരം ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുസമൂഹത്തിെൻറ വിശ്വാസ്യത ആർജിക്കാൻ മുസ്ലിം ലീഗിന് സാധിച്ചിട്ടുണ്ട്. അധികാരമുണ്ടെങ്കിൽ മാത്രമേ എന്തെങ്കിലും നേടാൻ സാധിക്കൂ. മുസ്ലിം ലീഗിന് അധികാരം ഉപയോഗിച്ച് പലതും നേടാനായിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് കാലത്തെ ബംഗാളിലെ സി.പി.എം ഭരണം കൊണ്ട് ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ ദയനീയമായി. അവിടെ ലീഗ് ഉണ്ടായിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്തു. സാജിദ് നടുവണ്ണൂർ അധ്യക്ഷത വഹിച്ചു. എം.സി. വടകര, നജീബ് കാന്തപുരം എന്നിവർ സംസാരിച്ചു. കെ.കെ. നവാസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.