ജില്ലയിൽ ബാങ്ക്​ നിക്ഷേപം 37,250 കോടി; വായ്​പ നൽകിയത്​ 25,881 കോടി

കോഴിക്കോട്: ജില്ലയിൽ മൊത്തം ബാങ്ക് നിക്ഷേപം വർധിച്ചതായി റിപ്പോർട്ട്. 2017-18 സാമ്പത്തികവർഷത്തെ ഒന്നാം പാദ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. മൊത്തം നിേക്ഷപം 37,250 കോടി രൂപയായും വായ്പ 25,881 കോടിയായും ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിലേതിനേക്കാൾ 8,878 കോടിയുടെ നിക്ഷേപവും 3,950 കോടിയുടെ വായ്പയും വർധിച്ചു. ജില്ലയുടെ വായ്പ നിക്ഷേപാനുപാതം 70 ശതമാനമാണ്. സംസ്ഥാനതല നിക്ഷേപ അനുപാതത്തേക്കാൾ എട്ടു ശതമാനം കൂടുതൽ. ജില്ലയിൽ മുൻഗണന വിഭാഗങ്ങൾക്ക് മൊത്തം 2684 കോടി വായ്പയായി വിതരണം ചെയ്തു. കാർഷിക മേഖലക്ക് 1016 കോടിയും വ്യവസായ ആവശ്യത്തിന് 144 കോടിയും നൽകി. മുൻഗണന വിഭാഗത്തിൽ പെടാത്തവർക്ക് 978 കോടിയും മറ്റു മുൻഗണന വിഭാഗങ്ങൾക്ക് 546 കോടിയും നൽകിയതായാണ് കണക്ക്. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ലീഡ് ബാങ്ക് ഡിവിഷനൽ മാനേജർ പി.എൻ. സുനിൽ, കനറാ ബാങ്ക് ഡിവിഷനൽ മാനേജർ ടി.സി. പവിത്രൻ, റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ ലീഡ് ഡിസ്ട്രിക്ട് ഒാഫിസർ പി. ജയരാജ്, നബാർഡ് എ.ജി.എം എം.സി. ജെയിംസ് പി. ജോർജ്, ബാബു പറമ്പത്ത്, കെ.പി. രാഘവൻ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി കലക്ടർ ഹിമ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.