ലോകകപ്പ്​ ആവേശത്തിൽ പങ്കുചേർന്ന്​ കക്കോടി ഗവ. ഹയർ സെക്കൻഡറി സ്​കൂൾ

കക്കോടി: ഫിഫ അണ്ടർ 17 ലോകകപ്പ് കാമ്പയി​െൻറ ഭാഗമായി വൺ മില്യൻ ഗോൾ പരിപാടി ചെന്നൈ എഫ്.സിയുടെ ഗോൾ കീപ്പർ ഷഹിൻലാൽ മേലോളി ആദ്യഗോൾ അടിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും പെങ്കടുത്തു. പ്രിൻസിപ്പൽ ടി. ജയരാജ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ, ഷാജു എന്നിവർ സംസാരിച്ചു. ഷാഫി സ്വാഗതവും മഹേഷ് നന്ദിയും പറഞ്ഞു. കെ.എം. നിഖിൽ, എം. ബിമൽകുമാർ, ടി.എം. സാലിഹ്, മുനാസ് എന്നിവർ നേതൃത്വം നൽകി. ------------ ആകാശവാണിയിൽ ഹിന്ദി പക്ഷാചരണം കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയത്തിലെ ഹിന്ദി പക്ഷാചരണത്തി​െൻറ സമാപനം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഹിന്ദി വിഭാഗം അസോ. പ്രഫസർ ഡോ. മനു ഉദ്ഘാടനം ചെയ്തു. ആകാശവാണി ഹിന്ദി വിഭാഗം പ്രസിദ്ധീകരിച്ച 'കൈരളി' ഹിന്ദി മാഗസി​െൻറ പത്താം പതിപ്പ് പ്രകാശനം ചെയ്തു. കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. സുധാകരൻ അധ്യക്ഷത വഹിച്ചു. ഡോ. ഒ. വാസവൻ, ടി.വി. അശ്വതി, ബാബു മാത്യു, എസ്തർ ജോസ്ലറ്റ് എന്നിവർ സംസാരിച്ചു. ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് ജീവനക്കാർക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും വിതരണം ചെയ്തു. പഴയ ഹിന്ദിഗാനങ്ങൾ കോർത്തിണക്കി സംഗീതപരിപാടി അവതരിപ്പിച്ചു. ജീവനക്കാർക്കായി ഹിന്ദിശിൽപശാലയും സംഘടിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.