കൊടുവള്ളി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ നടന്നത് പ്രവർത്തകരുടെ അഭിപ്രായപ്രകടനം മാത്രമാണെന്ന് മണ്ഡലത്തിെൻറ ചുമതലയുള്ള ഡി.സി.സി സെക്രട്ടറി പി.പി. കുഞ്ഞായിൽ വാർത്തക്കുറിപ്പിൽ അറിയിച്ചു. കുടുംബസംഗമങ്ങൾ ആസൂത്രണം ചെയ്യുന്നതിനുവേണ്ടിയാണ് യോഗം ചേർന്നത്. യോഗം വളരെ യോജിപ്പോടെയാണ് പിരിഞ്ഞത്. മറിച്ചുള്ള ആരോപണങ്ങളും പ്രചാരണങ്ങളും വസ്തുതക്ക് നിരക്കാത്തതാണെന്നും പി.പി. കുഞ്ഞായിൻ പറഞ്ഞു. എന്നാൽ, ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും ഭാരവാഹികൾ നിരീക്ഷകരായി കഴിഞ്ഞദിവസം പങ്കെടുത്ത യോഗം അലങ്കോലപ്പെടുത്തിയ മണ്ഡലം കമ്മിറ്റി ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മേൽഘടകങ്ങൾക്ക് പരാതി നൽകിയതായി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.എം. ഗോപാലൻ പറഞ്ഞു. നടപടിയുണ്ടാവുന്നതുവരെ പരാതിയിൽ മണ്ഡലം കമ്മിറ്റി ഉറച്ച് നിൽക്കുമെന്നും ഗോപാലൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.