ഫറോക്ക്: മയക്കുമരുന്നു മാഫിയക്കെതിരെ പൊതുജനം പ്രതികരിക്കുക എന്ന സന്ദേശമുയർത്തി കോടമ്പുഴയിലെ സാമൂഹിക സാംസ്ക്കാരിക സംഘടനയായ വോയ്സ് ഓഫ് കോടമ്പുഴയുടെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ജാഥ നടത്തി. എൻ.സി. അബൂബക്കർ ജാഥ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡൻറ് രാമച്ചംകണ്ടി സുജനപാലൻ അധ്യക്ഷത വഹിച്ചു. പി.എം. ഷെരീഫ്, സി.കെ. നൗഷാദ്, പള്ളിക്കാവിൽ യൂസഫലി, കെ. മുനീർ, ചീരങ്ങോത്ത് ലത്തീഫ്, ടി. അനസ് എന്നിവർ സംസാരിച്ചു. ടി. ഷാഹുൽ, കള്ളിയിൽ മുസ്തഫ, ടി.എം. അഷ്റഫ്, കെ. ജംഷി, ടി. അബൂബക്കർ, ബഷീർ ചീരങ്ങോത്ത്, കെ. അബ്ദുറഹ്മാൻ, വി. ജംഷി, കെ. ഹംസ, സി.പി. ഫിറോസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.