കെ.എസ്​.ആർ.ടി.സി ബസ്​ തടഞ്ഞ്​ നടുറോഡിൽ പരാക്രമം

വെള്ളിമാട്കുന്ന്: ഇരുപതോളം പേരടങ്ങുന്ന സംഘം കെ.എസ്.ആർ.ടി.സി ബസ് നടുറോഡിൽ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചൊവ്വാഴ്ച രാത്രി 7.30ഒാടെയാണ് വെള്ളിമാട്കുന്ന് മാധ്യമം ഒാഫിസിന് സമീപം ദേശീയപാതയിൽ ആക്രമണമുണ്ടായത്. തലപ്പുഴ ഗവ. എൻജിനീയറിങ് കോളജിൽ ചൊവ്വാഴ്ച രാവിലെ നടന്ന വിദ്യാർഥിസംഘർഷത്തിൽ എസ്.എഫ്.െഎ യൂനിറ്റ് സെക്രട്ടറിയെ ആക്രമിച്ച സംഘം ബസിൽ യാത്ര ചെയ്യുന്നുണ്ടെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് വടിയും മറ്റും കൈയിലേന്തിയ സംഘം മാനന്തവാടി-തിരുവനന്തപുരം റൂട്ടിലോടുന്ന ബസ് തടഞ്ഞുനിർത്തി പരാക്രമം നടത്തിയത്. ബസ് നടുറോഡിൽ തടഞ്ഞിട്ട ആക്രമികൾ യാത്രക്കാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടെ ചിലർ ബസി​െൻറ അടഞ്ഞുകിടക്കുന്ന ഒാേട്ടാമാറ്റിക് വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തു. ഡ്രൈവർ വാതിൽ തുറക്കാത്തതിനാൽ ക്ഷുഭിതരായ അക്രമികൾ വടിയുപയോഗിച്ച് വാതിലിൽ അടിക്കുകയായിരുന്നു. വാതിലി​െൻറ ചില്ല് െപാട്ടിയിട്ടുണ്ട്. ഇതിനിടെ ചിലർ ജനൽ ഷട്ടർ തുറന്ന് നിരപരാധിയായ ഒരു യാത്രക്കാര​െൻറ മുഖത്തടിച്ചു. ഇതോടെ മറ്റ് യാത്രികരെല്ലാം ഭയന്ന് ഒച്ചവെച്ചു. പരാക്രമം തടയാനെത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തി ഒാടിക്കുകയായിരുന്നു. 20 മിനിറ്റോളം സംഘർഷം തുടർന്നതിനാൽ ദേശീയപാതയിൽ ഗതാഗതതടസ്സം നേരിട്ടു. എം.എസ്.എഫ്-എസ്.എഫ്.െഎ വിദ്യാർഥി സംഘട്ടനത്തിൽ എസ്.എഫ്.െഎ സെക്രട്ടറിയെ ആക്രമിച്ചതിന് ഇതേ ബസിലെ ചില വിദ്യാർഥികളെ കൽപറ്റയിൽവെച്ച് ആക്രമിച്ചതായി കെ.എസ്.ആർ.ടി.സി ജീവനക്കാർ പറഞ്ഞു. ഇതിനിടെ ചില വിദ്യാർഥികൾ പാതിവഴിയിൽ ഇറങ്ങിപ്പോയിരുന്നു. നടുറോഡിൽ ഭീതി പരത്തിയ വിവരമറിഞ്ഞ് ചേവായൂർ എസ്.െഎ ഇ.കെ. ഷിജു, അഡീഷനൽ എസ്.െഎ. ദിൽജിത്ത്, സിവിൽ പൊലീസ് ഒാഫിസർ വി.പി. സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തിയതോടെ ആക്രമികൾ ഒാടി മറയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.