കോഴിക്കോട്: ജില്ലയിൽ പാരലൽ കോളജിൽ 2017-18 അധ്യയനവർഷം പ്ലസ് ടു, ഡിഗ്രി കോഴ്സുകളിൽ പഠിക്കുന്ന പട്ടികജാതി/മറ്റ് അർഹ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അസ്സൽ ജാതി, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, എസ്.എസ്.എൽ.സി മുതലുള്ള പരീക്ഷയോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ൈപ്രവറ്റ് രജിസ്േട്രഷൻ നടത്തിയ രേഖകളുടെ പകർപ്പ് എന്നിവ സഹിതം പഠിക്കുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന ബ്ലോക്ക്/കോർപറേഷൻ/പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ പ്ലസ് വൺ ക്ലാസിൽ ചേരാൻ അപേക്ഷ നൽകിയിട്ടും പ്രവേശനം ലഭിക്കാത്തതുകാരണം പാരലൽ കോളജിൽ ചേർന്ന് പഠിക്കുന്ന വിദ്യാർഥികൾക്കു മാത്രമേ വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കൂ. അപേക്ഷഫോറത്തിെൻറ മാതൃകയും കൂടുതൽ വിവരങ്ങളും ബ്ലോക്ക് കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകളിൽനിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.