കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീന് കോഴിക്കോടിെൻറ സ്നേഹാദരം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണപരിപാടി എം.പി. വീരേന്ദ്രകുമാർ എം.പി ഉദ്ഘാടനം ചെയ്തു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായി. തെൻറ ആയുസ്സ് തീരുംവരെ വ്യാപാരികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ തുടരുമെന്ന് സ്വീകരണം ഏറ്റുവാങ്ങിയശേഷം ടി. നസിറുദ്ദീൻ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ സി.ജെ. ടെന്നിസൺ അധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എം.എൽ.എ, ജില്ല കലക്ടർ യു.വി. ജോസ്, ഗോകുലം ഗോപാലൻ, എം.പി. അഹമ്മദ്്്, എൻ.കെ. അബ്ദുറഹ്മാൻ, ഡോ. കെ. മൊയ്തു, എം. ഖാലിദ്, ഡോ. എം.എ.എം. ഷറീഫ്, പി. ശശിധരൻ, കെ.വി. സക്കീർ ഹുസൈൻ, കമാൽ വരദൂർ, പി.വി. നിധീഷ്, ടി. നസിറുദ്ദീെൻറ ഭാര്യ കെ.വി. ജുബൈരിയ, മകൾ അയന, സഹോദരി മുംതസ് എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജന. സെക്രട്ടറി കെ. സേതുമാധവൻ സ്വാഗതവും ജില്ല സെക്രട്ടറി കെ.പി. അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു. ടി. നസിറുദ്ദീനെ ആദരിക്കുന്നതിെൻറ ഭാഗമായി ജില്ല കമ്മിറ്റി നഗരത്തിൽ ഘോഷയാത്ര നടത്തി. വൈകീട്ട് 3.30ന് ബാങ്ക് റോഡിലെ വ്യാപാരഭവനിൽനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ടാഗോർ സെൻറിനറി ഹാളിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.