ഫോണിലൂടെ അശ്ലീല സന്ദേശം: യുവാവിനെതിരെ നടപടിക്ക് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

കോഴിക്കോട്: വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്ന യുവാവിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. കൊടുവള്ളി സ്വദേശി സമർപ്പിച്ച പരാതിയിലാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസി​െൻറ ഉത്തരവ്. ബിജീഷ് പടിക്കൽ എന്നയാൾക്കെതിരെയാണ് നടപടി. സ്കൂളിൽ പഠിക്കുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ കുടുങ്ങി നാടുവിട്ട് ഗൾഫിലെത്തിയ യുവാവാണ് മകൾക്ക് അശ്ലീലസന്ദേശം അയക്കുന്നതെന്ന് പിതാവ് പരാതിയിൽ പറഞ്ഞു. പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുക്കാത്തതിലുള്ള വിരോധം തീർക്കാനാണ് ശ്രമമെന്നും പരാതിയിലുണ്ട്. മറ്റൊരു പെൺകുട്ടിയുടെ വിവാഹം മുടക്കാനും ഇയാൾ ശ്രമിച്ചിരുന്നു. തൽക്കാലം നിയമനടപടികൾ സ്വീകരിക്കേെണ്ടന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞതി​െൻറ അടിസ്ഥാനത്തിലാണ് നടപടിയെടുക്കാത്തതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ശല്യം തുടരുകയാണെന്ന് പെൺകുട്ടിയുടെ പിതാവ് കമീഷനെ അറിയിച്ചു. പിതാവിൽനിന്ന് പരാതി വാങ്ങി കർശന നടപടികൾ സ്വീകരിക്കാൻ കമീഷൻ ജില്ല െപാലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.