മാഹി: മാഹി സെൻറ് തെരേസ തീർഥാടന കേന്ദ്രം തിരുനാൾ മഹോത്സവം ഒക്ടോബർ അഞ്ചിന് ആരംഭിക്കുമെന്ന് ഇടവക വികാരി ഡോ.ജെറോം ചിങ്ങന്തറ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11.30ന് കൊടിയുയർത്തൽ ചടങ്ങിനുശേഷം 12 മണിക്ക് വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി സമർപ്പിക്കുന്നതോടെ തിരുനാളിന് തുടക്കമാവും. വൈകീട്ട് അഞ്ചിന് കോഴിക്കോട് രൂപത വികാരി ജനറൽ തോമസ് പന്നക്കലിെൻറ കാർമികത്വത്തിൽ ദിവ്യബലി നടക്കും. തിരുനാൾ ദിനമായ 14ന് വൈകീട്ട് നഗരപ്രദക്ഷിണം ഉണ്ടായിരിക്കും. 15ന് പുലർച്ച രണ്ട് മുതൽ രാവിലെ ഏഴു വരെ വിശ്വാസികൾക്കായി ശയന പ്രദക്ഷിണവുമൊരുക്കിയിട്ടുണ്ട്. അതിരാവിലെ മുതൽ വിവിധ ഭാഷകളിൽ ദിവ്യപൂജകൾ ഉണ്ടാകും. സമാപന ദിനമായ 22ന് രാവിലെ 8.30ന് ഫാ. ഷാനു ഫെർണാണ്ടസിെൻറ കാർമികത്വത്തിൽ ഫ്രഞ്ച് ദിവ്യബലി നടക്കും. 15വരെ ദിവ്യബലിക്ക് ശേഷം നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവയും ഉണ്ടാകും. ഇ.എക്സ്. അഗസ്റ്റിൻ, സജി സാമുവൽ, ബെന്നി മാത്യൂസ്, ജയ്സൺ റോഡ്രിഗ്സ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.