ഇ^-മാലിന്യം: ബോധവത്കരണ കാമ്പയിന് തുടക്കം

ഇ-മാലിന്യം: ബോധവത്കരണ കാമ്പയിന് തുടക്കം കോഴിക്കോട്: ഇ--മാലിന്യത്തി​െൻറ അളവ് കുറക്കുക, പുനരുപയോഗം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി 'കരോ സംബവ്' എന്ന പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി സംഘടനയും കോഴിക്കോട് ഗ്രീൻ വേംസുമായി സഹകരിച്ച് കേരളത്തിലെ സ്കൂളുകളിൽ നടത്തുന്ന ബോധവത്കരണ ക്ലാസിന് വേദവ്യാസ സകൂളിൽ തുടക്കം. അസി. കലക്ടർ സ്നേഹിൽ സിങ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സഹോദയ പ്രസിഡൻറ് കെ.പി. ഷക്കീല അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ. ചെന്താമരാക്ഷൻ സ്വാഗതവും സഹോദയ സെക്രട്ടറി മോനി യോഹന്നാൻ നന്ദിയും പറഞ്ഞു. അസാവരി പാട്ടീൽ, ജാനകി രാമൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. അഞ്ചുമുതൽ പത്തുവരെ ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയുള്ള നവീന പാഠ്യപദ്ധതിയാണ് മലബാർ സഹോദയ ആദ്യ ഘട്ടം എന്ന നിലയിൽ ഏറ്റെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.