തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിലുള്ള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ബി.ഫാം കോഴ്സിലേക്ക് ബുധനാഴ്ച രാവിലെ 9.30 ന് സ്പോട്ട് അലോട്ട്മെൻറ് നടക്കും. സർക്കാർ ഫാർമസി കോളജുകളിലെ ഒഴിവുകളിലേക്കും മെറിറ്റ് സീറ്റുകൾ ഒഴിവുള്ള സ്വകാര്യ ഫാർമസി കോളജുകളിലേക്കുമാണ് സ്പോട്ട് അലോട്ട്മെൻറ് നടത്തുന്നത്. പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച ബി.ഫാം പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും അലോട്ട്മെൻറ്. േപ്രാസ്പെക്ടസ് പ്രകാരമുള്ള ഒറിജിനൽ രേഖകളും ഒറിജിനൽ ടി.സിയും ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമേ പരിഗണിക്കൂ. അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ വ്യാഴാഴ്ച ബന്ധപ്പെട്ട കോളജുകളിൽ ഹാജരായി പ്രവേശനംനേടണം. ഒഴിവുകളും വിശദവിവരങ്ങളും ഡി.എം.ഇയുടെ വെബ്സൈറ്റിൽ (www.dmekerala.gov.in) പ്രസിദ്ധീകരിക്കും. സ്പോട്ട് അലോട്ട്മെൻറിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സ്വകാര്യ ഫാർമസി കോളജുകൾ വെബ്സൈറ്റ് പരിശോധിച്ച് ആവശ്യമെങ്കിൽ ഡി.എം.ഇ ഓഫിസുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയം ജോയൻറ് ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.