ദാവൂദി‍െൻറ സഹോദര​െനതിരെ എൻഫോഴ്​സ്​മെൻറ്​ അന്വേഷണം

മുംബൈ: ബിൽഡറെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ അറസ്റ്റിലായ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമി‍​െൻറ സഹോദരൻ ഇഖ്ബാൽ കസ്കറിെനതിരെ എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം തുടങ്ങി. ബിൽഡറെ ഭീഷണിപ്പെടുത്തി നാല് ഫ്ലാറ്റുകളും 30 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലാണ് ഇഖ്ബാൽ അറസ്റ്റിലായത്. നിയമവിരുദ്ധമായി ഫ്ലാറ്റുകൾ മറിച്ചുനൽകിയതും പണമിടപാടുമാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇഖ്ബാലി‍​െൻറ കൂട്ടാളികളായ ഇസ്രാർ സയ്യിദ്, മുംതാസ് ശൈഖ് എന്നിവർക്കെതിരെയും അന്വേഷണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.