ന്യൂഡൽഹി: അഴിമതിക്കേസിൽ േചാദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, മകൻ തേജസ്വി യാദവ് എന്നിവർക്ക് സി.ബി.െഎ വീണ്ടും സമൻസ് അയച്ചു. ലാലു ഒക്ടോബർ മൂന്നിനും തേജസ്വി നാലിനും ഹാജരാകണം. 2006ൽ ലാലു റെയിൽവേ മന്ത്രിയായിരിക്കെ രണ്ട് റെയിൽവേ ഹോട്ടലുകളുടെ അറ്റകുറ്റപ്പണിക്ക് സ്വകാര്യസ്ഥാപനത്തിന് കരാർ നൽകിയതിൽ വൻ അഴിമതി നടന്നുവെന്ന ആരോപണമാണ് സി.ബി.െഎ അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുന്നതിന് 15 ദിവസത്തെ ഒഴിവ് നൽകണമെന്ന ലാലുവിെൻറയും മകെൻറയും അേപക്ഷ തള്ളിയാണ് സി.ബി.െഎ സമൻസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.