മോദി ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നു -കാനം കോഴിക്കോട്: ജനാധിപത്യവഴിയിൽ ഭരണത്തിലെത്തിയ നരേന്ദ്ര മോദി ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എ.ഐ.ടി.യു.സി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തും വായനയും ചിന്തയും എതിർത്ത് രാജ്യത്തെ പൊതുവികാരം ഭയമായി മാറ്റിയിരിക്കുകയാണ്. നിഷ്പക്ഷമായ, ജനാധിപത്യപരമായ പത്രപ്രവർത്തനം നടത്താൻ പോലും അനുവദിക്കാത്ത സ്ഥിതിയാണെന്നും കാനം പറഞ്ഞു. സി.പി.െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. കെ.പി. രാജേന്ദ്രൻ, പി.കെ. ഗോപി, ജെ. ഉദയഭാനു, പി. വസന്തം, പി. േപ്രംചന്ദ് എന്നിവർ സംസാരിച്ചു. കെ.ജി. പങ്കജാക്ഷൻ സ്വാഗതവും പി.വി. മാധവൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.