പെട്രോളിയം ഉൽപന്ന വില ജി.എസ്​.ടിയിൽ ഉൾപ്പെടുത്താൻ സമ്മർദം വേണം ^കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

പെട്രോളിയം ഉൽപന്ന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ സമ്മർദം വേണം -കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ തൃശൂർ: പെട്രോളിയം ഉൽപന്ന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്രവും സംസ്ഥാന സർക്കാറുകളും ജി.എസ്.ടി കൗൺസിലിൽ സംയുക്തമായി സമ്മർദം ചെലുത്തണമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പെട്രോളിയം ഉൽപന്ന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് നേരത്തെ ജി.എസ്.ടി കൗൺസിലിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്. അങ്ങനെ ചെയ്താലേ ഇന്ധനവില കുറയൂ. എത്ര നികുതി ഏർപ്പെടുത്തണമെന്ന് ജി.എസ്.ടി കൗൺസിലാണ് തീരുമാനിക്കേണ്ടത്. വില കുറക്കണമെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് സമ്മർദം ഉയരുന്നതിനാൽ പെട്രോളിയം ഉൽപന്ന വില കൗൺസിൽ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് -അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉൽപന്ന വില വർധനയുടെ കാര്യത്തിൽ േകന്ദ്രത്തെ മാത്രം കുറ്റം പറയരുത്. വിലയുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് തുല്യ ഉത്തരവാദിത്തമുണ്ട്. കേരളത്തി​െൻറ റവന്യൂ വരുമാനത്തിൽ 15 ശതമാനം വരുന്നത് പെട്രോളിയം മേഖലയിൽ നിന്നാണ്. ഇപ്പോൾ മൊത്തം 27 രൂപയാണ് ഒരു ലിറ്റർ പെട്രോളിൽ നിന്ന് കേരള സർക്കാറിന് നേരിട്ട് ലഭിക്കുന്നത്. പെട്രോളിയം ഉൽപന്ന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാണ് േകന്ദ്ര സർക്കാർ നിലപാട്. വില ജി.എസ്.ടിയിൽ ഉൾപ്പെടുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര ധനമന്ത്രിക്കല്ല; കൗൺസിലിനാണ്- ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേരള സർക്കാറും ഇതേ ആവശ്യം ഉന്നയിക്കേണ്ടതുണ്ട്. ഒരു രാജ്യത്ത് ഒരു നികുതി എന്നത് നടപ്പാക്കുേമ്പാൾ പെട്രോളിയം ഉൽപന്നങ്ങളെ മാത്രം അതിൽ നിന്ന് ഒഴിവാക്കേണ്ടതില്ല. പെട്രോളിയം ഉൽപന്ന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തി വിലക്കുറക്കാൻ എല്ലാവരും സമ്മർദം ചെലുത്തണം. പെട്രോളിയം ഉൽപന്നങ്ങളുെട കാര്യത്തിലും ഏകീകൃത വിലയാകുേമ്പാൾ വിപണിയിൽ മത്സരമാകും. ആത്യന്തികമായി ഉപഭോക്താവിനാവും ഇതി​െൻറ ഗുണം . അസംസ്കൃത എണ്ണ വിലയുടെ ഏറ്റക്കുറച്ചിൽ നോക്കി വില പരിഗണിക്കാനാവില്ല. അന്തിമ ഉൽപന്നത്തിന് രാജ്യാന്തര വിപണിയിലെ വില കണക്കാക്കിയാണ് വില നിശ്ചയിക്കുന്നത്-മന്ത്രി പറഞ്ഞു. എന്നാൽ, അതി​െൻറ വിശദാംശം വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. നേരത്തെ രണ്ടാഴ്ച കൂടുേമ്പാഴാണ് വിലയിൽ മാറ്റമുണ്ടായിരുന്നത്. വില കുറയണമെങ്കിൽ ഉപഭോക്താവ് 15 ദിവസം കാത്തിരിക്കണമായിരുന്നു. എന്നാൽ, ഇപ്പോൾ അന്നന്ന് വില അറിയാനും കുറയുേമ്പാൾ ഉടൻ ഗുണം അനുഭവിക്കാനുമാകുന്നു -മന്ത്രി ന്യായീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.