മാനേജ്മെൻറുകൾ 'കുസൃതി' അവസാനിപ്പിക്കണമെന്ന് മന്ത്രി ശൈലജ

തിരുവനന്തപുരം: ബാങ്ക് ഗാരൻറി സമർപ്പിക്കാത്തതി​െൻറ പേരിൽ സംസ്ഥാനത്ത് ഒരു കുട്ടിക്കും മെഡിക്കൽ പ്രവേശനം നിഷേധിക്കപ്പെടരുതെന്നും വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുന്ന 'കുസൃതികൾ' മാനേജ്മ​െൻറുകൾ അവസാനിപ്പിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ. ബാങ്ക് ഗാരൻറി സമർപ്പിക്കാത്തതി​െൻറ പേരിൽ കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽനിന്ന് 33 ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥികളെ പുറത്താക്കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അവർ. ചില മാനേജുമ​െൻറുകളുടെ സമീപനത്തിൽ ദുരൂഹതയുണ്ട്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ബാങ്ക് ഗാരൻറി നൽകണം. എന്നാൽ, ഇതൊന്നും ഇല്ലാതെതന്നെ വിദ്യാർഥികളെ പഠിപ്പിക്കാൻ തയാറാണെന്ന് ചില മാനേജ്മ​െൻറുകൾ പറയുമ്പോൾ എന്തുകൊണ്ട് ഈ സമീപനം മറ്റുള്ളവരും കാണിക്കുന്നില്ല. ചില മാനേജ്മ​െൻറുകളുടെ പിടിവാശിയാണ് സ്വാശ്രയ മെഡിക്കൽ രംഗത്ത് ഇത്രയും പ്രശ്നങ്ങളുണ്ടാക്കിയത്. അലോട്ട്മ​െൻറ് സിസ്റ്റം അപ്പാടെ തകിടം മറിക്കാനാണ് അവർ ശ്രമിച്ചത്. സർക്കാറി‍​െൻറ ധീരമായ നിലപാടാണ് അലോട്ട്മ​െൻറ് പൂർത്തീകരിക്കാൻ സഹായിച്ചത്. അതുകൊണ്ട് ധാർമിക ബോധം ഉണ്ടെങ്കിൽ ബാങ്ക് ഗാരൻറി ഒഴിവാക്കി കുട്ടികളെ പ്രവേശിപ്പിക്കാൻ ഇത്തരം മാനേജ്മ​െൻറുകൾ തയാറാകണം. ബാങ്ക് ഗാരൻറിയുമായി ബന്ധപ്പെട്ട് എന്തു പ്രശ്നമുണ്ടായാലും കുട്ടികൾക്ക് സർക്കാറിനെ സമീപിക്കാം. ഗാരൻറി കൊടുക്കാത്ത ബാങ്കുകളുമായി സർക്കാർ സംസാരിക്കും. കുട്ടികൾക്ക് തിരിച്ചടയ്ക്കാൻ കഴിയില്ലെന്ന ഭയമാണ് ബാങ്കുകൾക്കുള്ളതെങ്കിൽ അവരുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കാൻ തയാറാണെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.