എം.എസ്​.എം ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം 29ന്​

കോഴിക്കോട്: മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മ​െൻറ് (എം.എസ്.എം) ജില്ല സമിതി സംഘടിപ്പിക്കുന്ന ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം ഇൗ മാസം 29ന് കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സോഷ്യൽ മീഡിയ, വ്യക്തിത്വം, ജീവിതം, സെക്കുലറിസം എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. കെ.എൻ.എം വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. സമാപന സംഗമം ഉദ്ഘാടനം കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി നിർവഹിക്കും. നബീൽ പാലത്ത്, മൻസൂർ കൊടിയത്തൂർ, ഇസ്ഹാഖ് കടലുണ്ടി, ഷബീർ രാരങ്ങോത്ത്, അസ്ലം മാങ്കാവ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. പോപുലർ ഫ്രണ്ട് പ്രക്ഷോഭം നടത്തും കോഴിക്കോട്: പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യ പ്രവർത്തനം തടയാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സമ്മേളനത്തി​െൻറ പ്രചാരണാർഥം സൗത്ത് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥ പ്രയാണം തുടങ്ങി. 'ഞങ്ങൾക്കും പറയാനുണ്ട്' എന്ന തെരുവുനാടകം ഒക്ടോബർ രണ്ടു മുതൽ അഞ്ചു വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അരങ്ങേറും. ജില്ല പ്രസിഡൻറ് കെ.കെ. കബീർ, സെക്രട്ടറി പി. നിസാർ അഹമ്മദ്, അഡ്വ. എം.എം. റഫീഖ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. സമര പ്രഖ്യാപനം ഇന്ന് കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസ് (െഎ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ ഉത്തരമേഖല സമര പ്രഖ്യാപനം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, ആറ്റൂർ ബാലകൃഷ്ണൻ, സുധീഷ് കുന്ദമംഗലം, പത്മനാഭൻ ചേരാപുരം, മുകുന്ദൻ വണ്ടാഴി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.