ഗെയില്‍ പദ്ധതി: വികസനത്തി​െൻറ പേരില്‍ ജനങ്ങളെ അഭയാര്‍ഥികളാക്കാന്‍ അനുവദിക്കില്ല ^ടി. സിദ്ദീഖ്

ഗെയില്‍ പദ്ധതി: വികസനത്തി​െൻറ പേരില്‍ ജനങ്ങളെ അഭയാര്‍ഥികളാക്കാന്‍ അനുവദിക്കില്ല -ടി. സിദ്ദീഖ് എകരൂല്‍: ഗെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ വികസനത്തി​െൻറ പേരുപറഞ്ഞ് പാവങ്ങളെ വീടുകളില്‍നിന്ന് ഇറക്കിവിട്ട് അഭയാര്‍ഥികളാക്കാന്‍ അനുവദിക്കില്ലെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്. ഗെയില്‍ പദ്ധതിക്കുവേണ്ടി ഭൂമിസർവേ നടത്തിയ ഉണ്ണികുളത്തെ കാപ്പിയില്‍ പൊലിയേടത്ത് പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവിരുദ്ധ, ജനദ്രോഹ നടപടികളാണ് ഗെയില്‍ അധികൃതരും ഭരണകൂടവും ജനങ്ങളോട് കാണിക്കുന്നത്. നോട്ടീസ് നല്‍കാതെ പൊലീസ് സംരക്ഷണത്തില്‍ അതിക്രമിച്ചുകയറി ഭൂമി ഇടിച്ചുനിരത്തുകയും ഫലവൃക്ഷങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. വീട് നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ വികസനവിരുദ്ധരെന്ന് മുദ്രകുത്തി കഷ്ടപ്പെടുത്തുകയാണ്. ഗെയിൽ പദ്ധതിക്ക് ജനങ്ങളോ പാര്‍ട്ടിയോ എതിരല്ല. നടപടിക്രമങ്ങള്‍ പാലിക്കണമെന്നും മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് ജനങ്ങളുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടമ്മമാരടക്കം ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന നിരവധി കുടുംബങ്ങള്‍ തങ്ങളുടെ ദുരിതങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. ഡി.സി.സി സെക്രട്ടറി ഐ.പി. രാജേഷ്‌, ഗെയില്‍ വിക്ടിംസ് ഫോറം ലീഗല്‍ ഉപദേശകന്‍ അഡ്വ. പ്രദീപ്‌കുമാർ, കെ.കെ. ബാലകൃഷ്ണൻ, മുഹമ്മദ്‌ കല്ലുകെട്ടിൽ, കെ.എം. രബിന്‍ലാൽ, ടി.പി. അസീസ്‌, മൂച്ചിലോട്ട് ബാലകൃഷ്ണൻ, സമരസമിതി പ്രവര്‍ത്തകരായ വേണു വാഹിനി, ഇ.പി. അബ്ദുറഹിമാൻ, ബാലന്‍ കാരാട്ട് , വി.പി. ശംസുദ്ദീന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.