നരിക്കുനി: സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ ട്രഷററായിരുന്ന പാറന്നൂർ പി.പി. ഇബ്രാഹിം മുസ്ലിയാർ നാലാം ആണ്ടിനോടനുബന്ധിച്ച് പാറന്നൂർ മഹല്ല് മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന അനുസ്മരണവും ജില്ല മജ്ലിസുന്നൂർ സംഗമവും ഒക്ടോബർ അഞ്ചിന് പാറന്നൂരിൽ നടക്കും. പരിപാടിയുടെ വിജയത്തിന് 101 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി. ഭാരവാഹികൾ: മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി (മുഖ്യ രക്ഷാധികാരി), സി.പി. അബൂബക്കർ ബാഖവി (ചെയർ), പി.പി. മുഹമ്മദ് അസ്ലം ബാഖവി (കൺ), പി.കെ. അഹമ്മദ്കോയ ഹാജി (ട്രഷ). യോഗത്തിൽ സി.പി. അബൂബക്കർ ബാഖവി അധ്യക്ഷത വഹിച്ചു. കെ.സി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പി.പി. അസ്ലം ബാഖവി സംസാരിച്ചു. മുട്ടക്കോഴി വിതരണം നരിക്കുനി: മൃഗസംരക്ഷണ വകുപ്പിെൻറ സ്കൂൾ പൗൾട്രി ക്ലബ് പദ്ധതിയിൽ ഉൾപ്പെടുത്തി നരിക്കുനി പഞ്ചായത്തിലെ നെടിയനാട് എ.യു.പി സ്കൂളിലെ 55 കുട്ടികൾക്ക് അഞ്ച് മുട്ടക്കോഴി വീതം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. വബിത ഉദ്ഘാടനം ചെയ്തു. എസ്.സി വനിതകൾക്ക് 10 മുട്ടക്കോഴി വീതവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.