വില്ലേജ് ഓഫിസ്​ ധർണ

പുൽപള്ളി: ബി.കെ.എം.യുവി​െൻറ നേതൃത്വത്തിൽ പുൽപള്ളി വില്ലേജ് ഓഫിസിന് മുന്നിൽ ധർണ നടത്തി. മുഴുവൻ ഭൂരഹിതർക്കും ഭൂമിയും വീടും അനുവദിക്കുക, കർഷകത്തൊഴിലാളി പെൻഷൻ 3000 രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ല സെക്രട്ടറി ടി.ജെ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. വി.എം. ജയചന്ദ്രൻ, എ.ആർ. കൃഷ്ണൻകുട്ടി, അനിൽമോൻ എന്നിവർ സംസാരിച്ചു. ----------- അനുശോചിച്ചു പുൽപള്ളി: കേരള വയോജനവേദി ജില്ല സെക്രട്ടറിയായിരുന്ന ഇ. കേശവൻ നായരുടെ നിര്യാണത്തിൽ പുൽപള്ളി പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. കൃഷ്ണൻകുട്ടി മഞ്ഞപ്പള്ളിൽ അധ്യക്ഷത വഹിച്ചു. യോഹന്നാൻ, ശ്രീധരൻ, ദേവകി, പവിത്രൻ എന്നിവർ സംസാരിച്ചു. --------- ബോണസ് വിതരണം ചെയ്യണം പുൽപള്ളി: ലോട്ടറി തൊഴിലാളികളുടെ ഓണം ബോണസ് വിതരണം ചെയ്യണമെന്ന് ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ദേവദാസ് പെരിക്കല്ലൂർ അധ്യക്ഷത വഹിച്ചു. ബേബി കുര്യൻ, മൊയ്തീൻ എന്നിവർ സംസാരിച്ചു. --------- വെയ്റ്റിങ് ഷെഡ് ഉദ്ഘാടനം പുൽപള്ളി: സീതാമൗണ്ട് അതുല്യ സ്വാശ്രയസംഘം നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തി​െൻറ ഉദ്ഘാടനം മുള്ളൻകൊല്ലി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജീന ഷാജി നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ ബിന്ദു ബിജു, ബിജു പുലക്കുടിയിൽ, സംഘം സെക്രട്ടറി സജി പള്ളിക്കാമഠത്തിൽ, ബീന മങ്ങാട്ട്, സണ്ണി മുട്ടത്തിൽ, ടി.ആർ. വർഗീസ് എന്നിവർ സംസാരിച്ചു. -------- മക്കിമല പട്ടയസമരം ശക്തമാക്കും തവിഞ്ഞാൽ: തലപ്പുഴ മക്കിമലയിൽ 45 വർഷത്തോളമായി വീടുവെച്ച് കൃഷിചെയ്തുവരുന്ന കൈവശഭൂമിക്ക് പട്ടയം ലഭിക്കാൻ വർഷങ്ങളായി വില്ലേജ് ഓഫിസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫിസിനെവരെ സമീപിച്ചിട്ടും പട്ടയം ലഭിക്കാത്തതിനെതിരെ അഴിമതിക്കാരായ റവന്യൂ ഉദ്യോഗസ്ഥരെ പൊതുജനമധ്യത്തിൽ ജനകീയ വിചാരണ ചെയ്യുമെന്ന് ആർ.എസ്.പി ലെനിനിസ്റ്റ് തവിഞ്ഞാൽ ലോക്കൽ സമ്മേളനം വ്യക്തമാക്കി. പട്ടയം നൽകാൻ അടിയന്തര നടപടി സ്വീകരിക്കാൻ റവന്യൂ മന്ത്രി നിർദേശം നൽകിയിട്ടും നടപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. സംസ്ഥാന ജോ. സെക്രട്ടറി ബെന്നി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മേഴ്സി വർക്കി അധ്യക്ഷത വഹിച്ചു. പി.ജെ. ടോമി, ബിന്ദു റാട്ടക്കൊല്ലി, കെ.എസ്. സുശീല, പി.എ. വിനോദ്, വാവച്ചൻ മടക്കിമല, ജെയിംസ് പുതിയിടം, ജെസി ജോർജ്, ശാന്ത വേലായുധൻ, അനീഷ് പനവല്ലി, അന്നമ്മ, സുമരവി, അന്ന, പത്മാക്ഷി, പത്മാവതി, ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി ജെയിംസ് പുതിയേടത്തെ തെരഞ്ഞെടുത്തു. ------- ലാഭവിഹിത വിതരണം മീനങ്ങാടി: സർവിസ് സഹകരണ ബാങ്കിലെ എ ക്ലാസ് അംഗങ്ങൾക്ക് 2015-16 വർഷത്തെ 20 ശതമാനം ലാഭവിഹിതം വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ല ജോ. രജിസ്ട്രാർ മുഹമ്മദ് നൗഷാദ് നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് സി.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. വി.സി. മത്തായി മാസ്റ്റർ, കെ.എ. പ്രകാശൻ, ഫിലിപ്പ് തോമസ്, എം.എൻ. മുരളി, പി.യു. കോര എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് കെ.എസ്. മനോജ് സ്വാഗതവും സെക്രട്ടറി പി.വി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. THUWDL9 ലാഭവിഹിത വിതരണോദ്ഘാടനം ജില്ല ജോ. രജിസ്ട്രാർ മുഹമ്മദ് നൗഷാദ് നിർവഹിക്കുന്നു ------------ റാം മനോഹർ ലോഹ്യ-ജയപ്രകാശ് നാരായൺ അനുസ്മരണം 11ന് കൽപറ്റ: സോഷ്യലിസ്റ്റ് നേതാക്കളായിരുന്ന ഡോ. റാം മനോഹർ ലോഹ്യയുടെയും ജയപ്രകാശ് നാരായണ‍ി​െൻറയും അനുസ്മരണം ഒക്ടോബർ 11ന് ആചരിക്കാൻ ജനതാദൾ-യു ജില്ല കമ്മിറ്റി തീരുമാനിച്ചു. 11ന് രണ്ടിന് കൽപറ്റ ടൗൺഹാളിൽ 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളി' വിഷയത്തിൽ സെമിനാർ നടത്തും. ജനതാദൾ-യു അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്യും. പ്രഫ. ഹമീദ് ചേന്ദമംഗലൂർ വിഷയാവതരണം നടത്തും. ജനതാദൾ അഖിലേന്ത്യ സെക്രട്ടറി എം.വി. ശ്രേയാംസ്കുമാർ മുഖ്യപ്രഭാഷണം നടത്തും. വി.പി. വർക്കി അധ്യക്ഷത വഹിച്ചു. യു.എ. ഖാദർ, ജോസ് പനമട, ഇ.ആർ. സന്തോഷ്കുമാർ, എം.സി. രവീന്ദ്രൻ, കെ.എസ്. സ്കറിയ, ഡി. രാജൻ, കെ.എ. ചന്തു, ഒ.പി. ശങ്കരൻ, എൻ.ഒ. ദേവസി, പി.എം. ഷബീറലി, ബിന്ദു ജോസ്, പ്രകാശ് ചോമാടി എന്നിവർ സംസാരിച്ചു. -------- പ്രതിഷേധിച്ചു കൽപറ്റ: മുട്ടിൽ പഞ്ചായത്ത് 11, 12 വാർഡുകളിൽ ഓണക്കിറ്റ് വിതരണം ചെയ്യാത്തതിൽ ട്രൈബൽ പ്രമോട്ടേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ഓണക്കോടിയും അരിയും മറ്റു ധാന്യങ്ങളും ഈ കോളനികളിൽ വിതരണം ചെയ്തിട്ടില്ല. ആദിവാസി കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് വി.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. പ്രമോട്ടേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.ആർ. ബാലൻ അധ്യക്ഷത വഹിച്ചു. ശശികുമാർ, അനിൽകുമാർ, ഡി. മഞ്ജു, ചന്ദ്രിക ചന്ദ്രൻ, കെ.ജി. വത്സല, സി.എം. തമ്പി, കെ.സി. സന്ധ്യ, വിജയരാഘവൻ, കുമാരി, ഓമന, വി.കെ. വിജയലക്ഷ്മി, എം.എ. അനിത എന്നിവർ സംസാരിച്ചു. ---------- കമ്പളക്കാട്-കരണി റൂട്ടിലെ യാത്രാക്ലേശം; ഭീമഹരജി നൽകി കൽപറ്റ: കമ്പളക്കാട്--കല്ലഞ്ചിറ-കരണി റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പ്രദേശത്തെ ആയിരത്തോളം പേർ ഒപ്പുവെച്ച ഭീമഹരജി സി.കെ. ശശീന്ദ്രൻ എം.എൽ.എക്ക് സമർപ്പിച്ചു. ഉപാസന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ നേതൃത്വത്തിൽ രൂപവത്കരിച്ച ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒപ്പുശേഖരണം നടത്തി ഹരജി കൈമാറിയത്. ഫിലിപ്പ്കുട്ടി, എ. മോഹനൻ, മോഹനൻ കല്ലഞ്ചിറ, പ്രമോദ്, ഉമ വാസുദേവൻ, ഗിരിജ രാജൻ, ഹേമന്ദ്, ജിത്ത്, പ്രജോദ് എന്നിവർ ഒപ്പുശേഖരണത്തിന് നേതൃത്വം നൽകി. THUWDL4 കമ്പളക്കാട്-കരണി റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമസമിതി പ്രവർത്തകർ സി.കെ. ശശീന്ദ്രൻ എം.എൽ.എക്ക് ഭീമഹരജി കൈമാറിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.