ഹിന്ദി അധ്യാപക മഞ്ച് സംസ്​ഥാന സമ്മേളനം 13ന്​ തുടങ്ങും

കോഴിക്കോട്: ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന സമ്മേളനം ഒക്ടോബർ 13, 14 തീയതികളിൽ കോഴിക്കോട് നടക്കും. രാവിലെ 11ന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ ഹിന്ദി ഭാഷക്ക് അങ്ങേയറ്റം അവഗണനയാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മറ്റെല്ലാ ഭാഷകളും വിഷയങ്ങളും ഒന്നാം ക്ലാസ് മുതൽ പഠിക്കുമ്പോൾ അഞ്ചാം ക്ലാസ് മുതലാണ് കേരളത്തിൽ ഹിന്ദി പഠനം. ഇൗ അവഗണനക്കെതിരെ പോരാട്ടം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേഖലയിലെ സംഘടനകളെയെല്ലാം ഏകോപിപ്പിച്ച് ഹിന്ദി അധ്യാപക് മഞ്ച് രൂപവത്കരിച്ചത്. സമ്മേളനത്തി​െൻറ ഭാഗമായി പ്രതിനിധി സമ്മേളനം, ഹിന്ദി വാരാഘോഷ സമാപനം, പൊതുസമ്മേളനം, പ്രകടനം തുടങ്ങിയവയുണ്ടാകും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് വി. ജോസ്, സെക്രട്ടറി കെ. മുഹമ്മദ് മുസ്തഫ, ഷിഹാബ് വേദവ്യാസ്, ജയമോഹൻ, കെ.എസ്. വൈശാഖ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.