റോഹിങ്ക്യൻ അഭയാർഥികളോട്​ മാനുഷിക പരിഗണന കാണിക്കണം

കോഴിക്കോട്: ഇന്ത്യയിൽ അഭയാർഥികളായി കഴിയുന്ന റോഹിങ്ക്യകളെ തിരിച്ചയക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പുനഃപരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയതുൽ ഉലമ കേന്ദ്ര മുശാവറ സർക്കാറിനോടഭ്യർഥിച്ചു. റോഹിങ്ക്യൻ അഭയാർഥികളിൽ തീവ്രവാദ ബന്ധമുള്ളവരുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണം. അതേസമയം, എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്തെത്തിയ പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള പാവപ്പെട്ട അഭയാർഥികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. നമ്മുടെ ദേശീയ സുരക്ഷ അതിപ്രധാനമാണ്. എന്നാൽ, അഭയാർഥികളായി നമുക്ക് മുന്നിൽ കൈനീട്ടിയവരുടെ കണ്ണീരൊപ്പിയ ചരിത്രമാണ് രാജ്യത്തിനുള്ളതെന്നും മുശാവറ ചൂണ്ടിക്കാട്ടി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഇബ്റാഹീം ഖലീലുൽ ബുഖാരി, എ.പി. മുഹമ്മദ് മുസ്ലിയാർ, എൻ. അലി മുസ്ലിയാർ കുമരംപുത്തൂർ, ഇബ്റാഹീം മുസ്ലിയാർ ബേക്കൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.