ആനക്കാംപൊയിൽ റോഡ് വികസനം: തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത് ൈകയേറ്റക്കാർ -സി.പി.എം തിരുവമ്പാടി: ആനക്കാംപൊയിൽ മറിപ്പുഴ റോഡ് വികസനത്തിനെതിരെ പ്രവർത്തിക്കുന്നത് ൈകയേറ്റക്കാരാണെന്ന് സി.പി.എം മുത്തപ്പൻപുഴ ബ്രാഞ്ച് സമ്മേളനം. 12 മീറ്ററിൽ വികസിപ്പിക്കാനിരുന്നത് 10 മീറ്ററാക്കി ചുരുക്കിയിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. സമ്മേളനം കെ.പി. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. കെ.ഡി. ആൻറണി, കെ.ജി. ഉണ്ണി, കെ.എം. ബേബി, എമേഴ്സൺ, ബിനീഷ്, സജി, കെ.കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. മാരത്തൺ: സെൻറ് ജോസഫ്‌സ് പുല്ലൂരാംപാറ ജേതാക്കൾ തിരുവമ്പാടി: സ്‌പോർട്‌സ് ക്ലബ് തിരുവമ്പാടി സംഘടിപ്പിച്ച അഞ്ചാമത് അഖിലകേരള സ്‌കൂൾ മാരത്തണിൽ സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പുല്ലൂരാംപാറ സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ജേതാക്കളായി. ജൂനിയർ വിഭാഗത്തിൽ ഹോളിഫാമിലി എച്ച്.എസ് കട്ടിപ്പാറയും സേക്രഡ് ഹാർട്ട് എച്ച്.എസ് തിരുവമ്പാടിയും വിജയിച്ചു. വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ: സീനിയർ ആൺകുട്ടികൾ: സെബിൻ ബാബു(സെൻറ് ജോസഫ്‌സ് പുല്ലൂരാംപാറ), പി.വി. ബോസ്‌കോ (മരിയൻ സ്‌കൂൾ ആനക്കാംപൊയിൽ). സീനിയർ പെൺകുട്ടികൾ: കെ.ആർ. ആതിര (ഹോളിഫാമിലി കട്ടിപ്പാറ), എസ്. സാന്ദ്ര (എച്ച്.എസ്.എസ് കല്ലടി). ജൂനിയർ ആൺകുട്ടികൾ: സെബിൻ സെബാസ്റ്റ്യൻ(സെൻറ് ജോസഫ്‌സ് പുല്ലൂരാംപാറ), പി.എസ്. ഷിജിൻ (ഹോളിഫാമിലി കട്ടിപ്പാറ). ജൂനിയർ പെൺകുട്ടികൾ: കെ.പി. സനിഹ (ഹോളിഫാമിലി കട്ടിപ്പാറ), ട്രീസ മാത്യു (സെൻറ് ജോസഫ്‌സ് പുല്ലൂരാംപാറ). ഫാ. അബ്രഹാം വള്ളോപ്പിള്ളി ഫ്ലാഗ്ഓഫ് ചെയ്തു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഭൂരേഖ കമ്പ്യൂട്ടർവത്കരണം മാറ്റി തിരുവമ്പാടി: ശനിയാഴ്ച തിരുവമ്പാടി വില്ലജിൽ നടക്കാനിരുന്ന ഭൂരേഖ കമ്പ്യൂട്ടർവത്കരണ ക്യാമ്പ് മാറ്റിവെച്ചു. പുതിയ തീയതി പിന്നീടറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.