താമരശ്ശേരിയിൽ ഇ.എസ്​.ഐ ഡിസ്​പെൻസറി; നൂറുകണക്കിന് തൊഴിലാളികൾക്ക്​ ആശ്വാസം

താമരശ്ശേരി: ഇ.എസ്.ഐ ഡിസ്പെൻസറി അനുവദിച്ചത് മലയോര മേഖലയിലെ നൂറുകണക്കിന് തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ആശ്വാസമാവും. ഫാർമസി സൗകര്യത്തോടെ ഒരു ഡോക്ടറടക്കം ഒമ്പത് മെഡിക്കൽ ജീവനക്കാർ ഡിസ്പെൻസറിയിൽ ഉണ്ടാകുമെന്നും പഞ്ചായത്ത് സ്ഥലസൗകര്യം ലഭ്യമാക്കുന്ന മുറക്ക് ഡിസ്പെൻസറി എത്രയും വേഗം തുടങ്ങുമെന്നും കാരാട്ട് റസാഖ് എം.എൽ.എ പറഞ്ഞു. സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് രോഗം, തൊഴിലിടങ്ങളിലെ അപകടങ്ങളെത്തുടർന്നുള്ള താൽക്കാലികമോ സ്ഥിരമോ ആയ അവശത, പ്രസവം, മരണം എന്നീ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ചികിത്സയും സാമ്പത്തിക ആനുകൂല്യങ്ങളുമടങ്ങുന്ന സംരക്ഷണം ഉറപ്പുവരുത്താനാണ് കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ധന സഹായത്തോടെയുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. ഇൻഷുർ ചെയ്യപ്പെട്ട തൊഴിലാളികൾക്കും ആശ്രിതരായ കുടുംബാംഗങ്ങൾക്കും ഇ.എസ്.ഐ ഡിസ്പെൻസറിയിൽനിന്ന് സൗജ്യമായി ചികിത്സ ലഭിക്കും. കൂടാതെ സ്പെഷാലിറ്റി ചികിത്സക്ക് ഇ.എസ്.ഐ ആശുപത്രിയിലേക്കും സൂപ്പർസ്പെഷാലിറ്റി ചികിത്സ ലഭിക്കാൻ നിബന്ധകൾക്കു വിധേയമായി പ്രമുഖ സ്വകാര്യ ആശുപത്രികളിലേക്ക് റഫറൽ സൗകര്യവും ഉണ്ടായിരിക്കും. ഇൻഷുർ ചെയ്ത ദിവസം മുതൽ എല്ലാ തൊഴിലാളികൾക്കും ആശ്രിതരായ കുടുംബാംഗങ്ങൾക്കും ഇ.എസ്.ഐ ഡിസ്പെൻസറിയിൽനിന്ന് ചികിത്സ ആനുകൂല്യങ്ങൾ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.