wdl

ചീരാലിലെ വന്യമൃഗ ശല്യം; ഉന്നതതല യോഗം ഇന്ന് സുൽത്താൻ ബത്തേരി: ചീരാൽ പ്രദേശത്തു മാസങ്ങളായി തുടരുന്ന വന്യമൃഗ ശല്യത്തിന് പരിഹാര സാധ്യതകൾതേടി വ്യാഴാഴ്ച ഉന്നതതല യോഗം ചേരും. കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്തെ ജനവാസ മേഖലകളിൽ കടുവയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നുതിന്നുകയും ഇതേത്തുടർന്നുണ്ടായ ജനകീയ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ ചീരാലിലെ വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനായി രൂപവത്കരിച്ച കർമ സമിതിയാണ് യോഗം വിളിച്ചുചേർക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പഴൂർ ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസിൽ െഎ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ല കലക്ടർ, വൈൽഡ് ലൈഫ് വാർഡൻ, പഞ്ചായത്ത് പ്രസിഡൻറ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർമസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ചീരാലിലും പരിസര പ്രദേശങ്ങളിലുമിറങ്ങി ഭീതിപരത്തുന്ന കടുവയെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കുക, കാടും നാടും വേർതിരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കുക, റെയിൽ ഫെൻസിങ്, കൽമതിൽ തുടങ്ങിയവ സ്ഥാപിക്കുക, വന്യമൃഗങ്ങൾ വരുത്തുന്ന നാശനഷ്ടങ്ങൾക്കുള്ള ധനസഹായം വർധിപ്പിക്കുക, ധനസഹായ വിതരണത്തിെല കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർമസമിതി യോഗത്തിൽ മുന്നോട്ടുവെക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.