കൽപറ്റ: ജില്ലയിലെ മുഴുവൻ സർക്കാർ ഓഫിസുകളും ഹരിത നിയമാവലികൾ നിർബന്ധമായും പാലിക്കണമെന്ന് ഹരിത കേരളം ജില്ല കർമസമിതി യോഗം നിർദേശിച്ചു. സ്ഥാപന മേധാവികൾ ഇക്കാര്യം ഉറപ്പുവരുത്തണം. പൊതുപരിപാടികൾ സർക്കാറിെൻറ നിർദേശങ്ങൾക്കനുസൃതമായ രീതിയിൽ ആസൂത്രണം ചെയ്യണം. ഗ്രാമപഞ്ചായത്ത് തലത്തിൽ വിവിധ വകുപ്പുതല പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. 2018 മാർച്ച് 20ന് മുമ്പ് എല്ലാ ഗ്രാമപഞ്ചായത്തുകളും മാലിന്യ മുക്ത പദ്ധതികൾ പൂർത്തീകരിക്കണം. ഇതിന് മുന്നോടിയായ തദ്ദേശ സ്ഥാപനങ്ങൾ പഞ്ചായത്ത് തല കർമസമിതികൾ പ്രവർത്തനം അവലോകനം ചെയ്യണം. സമഗ്ര വരൾച്ച ലഘൂകരണ പദ്ധതി, കബനി നദീ സംരക്ഷണ പദ്ധതി, കോലാട്ട് ജലസേചന പദ്ധതി എന്നിവ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താൻ സംസ്ഥാന എംപവേർഡ് കമ്മിറ്റിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഓണച്ചന്തയിലൂടെ 82 ടൺ പച്ചക്കറി വിറ്റഴിച്ച കുടുംബശ്രീയെയും ജില്ലയിൽ നാല് ബ്ലോക്കുകളിലായി വരൾച്ച പ്രതിരോധത്തിനായി 18,61,934 മഴക്കുഴികൾ നിർമിച്ച ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങളെയും യോഗത്തിൽ അഭിനന്ദിച്ചു. എ.ഡി.എം കെ.എം. രാജു അധ്യക്ഷത വഹിച്ചു. ആസൂത്രണവകുപ്പ് റിസർച് ഓഫിസർ സി.പി. സുധീഷ്, ഹരിതകേരളം ജില്ല മിഷൻ കോഒാഡിനേറ്റർ ബി.കെ. സുധീർ കിഷൻ എന്നിവർ സംസാരിച്ചു. കർഷക ആത്മഹത്യ: ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം കൽപറ്റ: മുത്തങ്ങ കല്ലൂരിൽ കർഷകൻ ആത്മഹത്യ ചെയ്യാൻ കാരണക്കാരായ കല്ലൂർ ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കണമെന്നും കുടുംബത്തിന് ബാങ്ക് അധികൃതർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അർ.എസ്.പി ലെനിനിസ്റ്റ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മേഴ്സി വർക്കി അധ്യക്ഷത വഹിച്ചു. ബെന്നി ചെറിയാൻ, കെ.സി. നവാസ്, ബിജു റാട്ടക്കൊല്ലി, പി.ജെ. ടോമി, ഷമൽ പുൽപ്പാറ, പി.എ. വിനോദ്, സുനിൽ പാലുകുന്ന്, അനീഷ് പനവല്ലി, ജെയിംസ് പുതിയിടം, എസ്. ലേഖ എന്നിവർ സംസാരിച്ചു. പി.എസ്.സി പരീക്ഷ കൽപറ്റ: കേരള സ്മാൾ ഇൻഡസ്ട്രീസ് െഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൽ (സിഡ്കോ) ഫോർമാൻ (വുഡ് വർക്ക്ഷോപ്) (കാറ്റഗറി നമ്പർ 278/14) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ സെപ്റ്റംബർ 22ന് രാവിലെ 7.30 മുതൽ 9.15 വരെ കൽപറ്റ എസ്.കെ.എം.ജെ എച്ച്.എസിൽ നടത്തും. കേരള സ്റ്റേറ്റ് ഫാർമിങ് കോർപറേഷൻ ലിമിറ്റഡിൽ മെക്കാനിക്കൽ േഗ്രഡ് 2 (കാറ്റഗറി നമ്പർ 452/16) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ സെപ്റ്റംബർ 20ന് രാവിലെ 7.30 മുതൽ 9.15 വരെ കൽപറ്റ ജി.വി.എച്ച്.എസിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.