കാവിലുമ്പാറയിൽ വീണ്ടും കാട്ടാനശല്യം

--- കുറ്റ്യാടി: കാവിലുമ്പാറയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് കൂട്ടമായെത്തിയ കാട്ടാനകൾ പത്തേക്കർ ഭാഗത്തെ പുളിയുള്ളതിൽ പ്രേമൻ, പുത്തൻപുരയിൽ ചാത്തുനായർ, അരിപ്പൂവുള്ളപറമ്പത്ത്‌ ചാത്തു, വെള്ളില ചന്ദ്രൻ എന്നിവരുടെ തെങ്ങ്‌, കവുങ്ങ്‌, വാഴ, റബർ, ഗ്രാമ്പു, ജാതിക്ക തുടങ്ങിയ വിളകൾ നശിപ്പിച്ചത്‌. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് ഈ മേഖലയിൽ കാട്ടാനക്കൂട്ടം നാശം വിതച്ചത്‌. ഗ്രന്ഥശാലദിനം കുറ്റ്യാടി: ദേശപോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലദിനം ആചരിച്ചു. 'ആവിഷ്കാരസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷത്തിൽ ചർച്ച നടത്തി. ജില്ല ലൈബ്രറി കൗൺസിൽ മെംബർ വി.പി. വിനോദൻ ഉദ്ഘാടനം ചെയ്തു. കെ.സി. കൃഷ്ണൻ, കെ.പി. മുകുന്ദൻ, കെ.പി. രാജേന്ദ്രൻ, കെ. നാണു എന്നിവർ സംസാരിച്ചു. വടകര താലൂക്ക് അക്ഷരോത്സവത്തിൽ വിജയിയായ എൻ.കെ. വീണാപ്രദീപനെ അനുമോദിച്ചു. പ്രസിഡൻറ് കെ.എം. കുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയേഷ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.