കക്കട്ടിൽ: കുട്ടികളിൽ സമ്പാദ്യശീലം വർധിപ്പിക്കുക എന്ന ലക്ഷ്യവുമായ കുന്നുമ്മൽ പഞ്ചായത്ത് വട്ടോളി സംസ്കൃതം ഹൈസ്കൂൾ വിദ്യാർഥികൾക്ക് കോഴികളെയും തീറ്റയും വിതരണം ചെയ്തു. സ്കൂളിലെ തിരഞ്ഞെടുത്ത 60ഓളം കുട്ടികൾക്കാണ് കോഴികളെ നൽകിയത്. വിതരണോദ്ഘാടനം കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ നിർവഹിച്ചു. വി. വിജിലേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ വി. രാമകൃഷണൻ, വെറ്ററിനറി സർജൻ സി.ഒ. സുരേന്ദ്രൻ, സി. നാണു, കെ.കെ. ദിനേശൻ, സജീവൻ, ബൈജു എന്നിവർ സംസാരിച്ചു. അംഗൻവാടി കലോത്സവം നടത്തി എൻ.എസ്.എസ് വിദ്യാർഥികൾ നാദാപുരം: പഞ്ചായത്തിലെ അംഗൻവാടികളുടെ കലോത്സവം ഗംഭീരമാക്കി എൻ.എസ്.എസ് വിദ്യാർഥികൾ. 17ാം വാർഡിലെ കാക്കാട്ടുപാറ, വന്നരങ്കണ്ടി അംഗൻവാടികൾ ചേർന്നുള്ള കലോത്സവമാണ് പേരോട് എം.െഎ.എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികൾ നടത്തിയത്. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.പി. മനോജ്, സൗദ മാണിക്കോത്ത്, ഹരിപ്രസാദ്, കൗസല്യ, അജിത്ത് എന്നിവർ സംസാരിച്ചു. അംഗൻവാടി കുട്ടികളും എൻ.എസ്.എസ് വളൻറിയർമാരും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പുസ്തക പ്രകാശനവും പുരസ്‌കാര വിതരണവും നാദാപുരം: എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ വി.സി. ഇക്ബാലിെൻറ മൂന്നാമത്തെ പുസ്തകമായ 'ഓർമകളുടെ ദേശസഞ്ചാരം' പ്രകാശനം 19-ന് വയലാർ അവാർഡ് ജേതാവ് യു.കെ. കുമാരൻ നിർവഹിക്കും. നാദാപുരം ടി.ഐ.എം മദ്റസ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കവി കെ.ടി. സൂപ്പി പുസ്തകം ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.